പത്തനംതിട്ട : പത്തനംതിട്ട കോന്നിയിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടി ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെ വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. പത്തനംതിട്ട പ്രമാടം കൈതക്കര സ്വദേശിയായ 16 കാരിയാണ് മരിച്ചത്. കഴിഞ്ഞ ജൂലൈ മാസത്തിലാണ് പെൺകുട്ടിയെ അയൽവാസി പീഡിപ്പിച്ചത്. പോക്സോ കേസിൽ പ്രതി തടവിൽ കഴിയുകയാണ്.
പോക്സോ കേസ് : പത്തനംതിട്ടയിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടി തൂങ്ങിമരിച്ചു
RECENT NEWS
Advertisment