തിരുവമ്പാടി: പോക്സോ കേസില്‍ ഒളിവിലായിരുന്ന യുവാവിനെ തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തു.തൃശൂര്‍ മായന്നൂര്‍ സ്വദേശി അറക്കല്‍ വീട്ടില്‍ മുഹമ്മദ് യാസിനാണ് അറസ്റ്റിലായത്.പതിനാലുകാരിയെ പീഡിപ്പിച്ച് ആഭരണവുമായി മുങ്ങിയതായിരുന്നു പ്രതിയെന്ന് പോലീസ് പറഞ്ഞു.
വ്യാഴാഴ്ച പുലര്‍ച്ചയാണ് പാലക്കാട് പട്ടാമ്ബിയില്‍ വെച്ച് തിരുവമ്പാടി സ്റ്റേഷന് ഹൗസ് ഓഫിസര്‍ സുമിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.സമൂഹമാധ്യമം വഴിയാണ് യുവാവ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പ്രതിയെ പോക്സോ കോടതിയില്‍ ഹാജരാക്കി. റിമാന്‍ഡ് ചെയ്തു.