മധ്യപ്രദേശിലെ മൊറീന ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ 11 പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍: മധ്യപ്രദേശിലെ മൊറീന ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ 11 പേര്‍ മരിച്ചു. തിങ്കളാഴ്ച രാത്രിക്കും ചൊവ്വാഴ്ചയ്ക്കുമിടയിലാണ് സംഭവം. ജില്ലാ ആസ്ഥാനത്ത് നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള പഹാവലി ഗ്രാമത്തില്‍ മൂന്ന് പേരും മന്‍പൂര്‍ ഗ്രാമത്തില്‍ എട്ട് പേരും മരിച്ചു. ഗ്വാളിയറില്‍ ഏഴ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷമദ്യ ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. എത്രപേര് വിഷമദ്യം കഴിച്ചു എന്ന കാര്യത്തില്‍ വ്യക്തതയില്ല. ആരോഗ്യസ്ഥിതി മോശമായതിനെതുടര്‍ന്ന് തിങ്കളാഴ്ച രാത്രി മുതല്‍ മദ്യം കഴിച്ചവര്‍  വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശനം തേടുകയായിരുന്നു.

ഭക്ഷ്യയോഗ്യമല്ലാത്ത സ്പിരിറ്റാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. മേഖലയില്‍ കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. അനധികൃത മദ്യ വില്‍പ്പനക്കാരെ അറസ്റ്റ് ചെയ്യാനും റെയ്ഡ് നടത്താനും പോലിസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തിവരുന്നതായി മൊറീന എസ്പി അനുരാഗ് സുജാനിയ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 11ന് ഉജ്ജൈനില്‍ വിഷമദ്യം കഴിച്ച്‌ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...