പാട്ന: ബീഹാറിലെ ചാപ്രയില്‍ വ്യാജമദ്യം കഴിച്ച് 12 പേര്‍ മരിച്ച സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍.മേക്കര്‍ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ, പോലീസ് കോണ്‍സ്റ്റബിള്‍ എന്നിവരെയാണ് കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയതിന് സസ്പെന്‍ഡ് ചെയ്തത്. നിരോധന നിയമം ലംഘിച്ചത് 94 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.ചാപ്ര ജില്ലയിലെ നോണിയ തോലയില്‍ നാഗ പഞ്ചമി ആഘോഷത്തിനിടയില്‍ വ്യാജമദ്യം കഴിച്ച 12 പേര്‍ മരിച്ചതായി ജില്ലാ മജിസ്ട്രേസ്റ്റ് രാജേഷ് മീന അറിയിച്ചു. 15ലധികം ആളുകള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ട്. 35പേര്‍ ചാപ്രയിലേയും പാട്നയിലേയും ആശുപത്രികളില്‍ ചികിത്സയിലാണ്.സംഭവത്തില്‍ മുഖ്യപ്രതിയെന്ന് കരുതുന്ന രാംനാഥ് മാഞ്ചി ഒളിവിലാണ്. സംഭവത്തെ തുടര്‍ന്ന് മായം കലര്‍ന്ന മദ്യം നിര്‍മിക്കാന്‍ ഉപയോഗിച്ച 1450 ലിറ്റര്‍ മദ്യവും സ്പിരിറ്റും മറ്റ് വസ്തുക്കളും പോലീസ് പിടിച്ചെടുത്തിരുന്നു.
ബീഹാർ വ്യാജ മദ്യ ദുരന്തം : രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ – 94പേർ കസ്റ്റഡിയിൽ
RECENT NEWS
Advertisment