Saturday, April 27, 2024 5:28 am

വീട് പൂട്ടി പോകുന്നവര്‍ ശ്രദ്ധിക്കുക ; പോലീസിന്‍റെ ‘പോൽ ആപ്പി’നെ മറക്കരുത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വീട് പൂട്ടി ദൂരയാത്ര പോകുന്നവരോ, ദീര്‍ഘകാലത്തേക്ക് വീട് മാറി നില്‍ക്കുന്നവരോ പോലീസിന്‍റെ ‘പോൽ ആപ്പി’ലെ സേവനം ഉപയോഗപ്പെടുത്തണമെന്ന്  കേരള പോലീസ്. ഇതിലെ ’ലോക്ക്ഡ് ഹൗസ്’ എന്ന ഓപ്ഷൻ ഉപയോഗിച്ചാല്‍ മോഷണം തുടങ്ങിയ ആശങ്കകള്‍ ഇല്ലാതെ വീട്ടുകാര്‍ക്ക് വീട് അടച്ചിട്ട് പോകാം എന്നാണ് പോലീസ് പറയുന്നത്.

ഈ സേവനം ഉപയോഗപ്പെടുത്തിയാല്‍ വീട് പൂട്ടിപ്പോകുന്നത്‌ എത്ര ദിവസമായാലും വീട് പോലീസിന്റെ നിരീക്ഷണത്തിലുണ്ടാകും. ഈ മേഖലയിൽ പ്രത്യേക പോലീസ് നിരീക്ഷണം നടത്തും. രജിസ്റ്റർ ചെയ്യുമ്പോൾ വിവരം അതത് പോലീസ് സ്റ്റേഷനിലെ വെബ് പോർട്ടലിൽ എത്തുമെന്നാണ് പോലീസ് പറയുന്നത്.  പോൽ ആപ്പിനും ലോക്ക്ഡ് ഹൗസിനും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഇതുവരെ ആറുലക്ഷത്തിലധികം പേർ ആപ്പ് ഉപയോഗിച്ചുവെന്നാണ് പോലീസ് വൃത്തങ്ങള്‍ തന്നെ വ്യക്തമാക്കുന്നത്.

ഈ സേവനം ഉപയോഗിക്കാന്‍ ചെയ്യേണ്ടത്
1. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും കേരള പോലീസിന്‍റെ ഔദ്യോഗിക ആപ്പായ പോല്‍-ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.
2. മൊബൈല്‍ നമ്പര്‍ റജിസ്ട്രര്‍ ചെയ്യുക
3. സ്ഥലം, ലാന്‍റ് മാര്‍ക്ക്, ഫോണ്‍, ജില്ല തുടങ്ങിയ വിവരങ്ങള്‍ നല്‍കണം.
4. റജിസ്ട്രര്‍ ചെയ്താല്‍ വിവരം അതാത് പോലീസ് സ്റ്റേഷനില്‍ എത്തും.
5. പോലീസ് പെട്രോളിംഗ് സംഘത്തിനും വിവരം ലഭിക്കും.
6. എന്ത് ആവശ്യത്തിനും പോലീസ് നിങ്ങളെ ബന്ധപ്പെടും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വെന്തുരുകി കേരളം ; പാലക്കാട് ഉഷ്ണതരംഗം സ്ഥിരീകരിച്ചു, ജാഗ്രത മുന്നറിപ്പ് നൽകി അധികൃതർ

0
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്ത് ആദ്യമായി പാലക്കാട്‌ ജില്ലയിൽ ഉഷ്ണതരംഗം...

ഇ.പി- ജാവഡേക്കർ കൂടിക്കാഴ്ച : സി.പി.എം കുടുതൽ പ്രതിരോധത്തിൽ

0
തിരുവനന്തപുരം: വോട്ടെടുപ്പുദിവസം സി.പി.എമ്മിനെയും ഇടതുമുന്നണിയെയും പിടിച്ചുകുലുക്കി ഇ.പി. ജയരാജൻ വിവാദം. ബി.ജെ.പി.-സി.പി.എം....

നരേന്ദ്രമോദിയുടെ വിദ്വേഷപ്രസംഗം ; തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയിൽ ധാർമികത ഇല്ലെന്ന് ആക്ഷേപം

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദ്വേഷപ്രസംഗത്തിന് ബി.ജെ.പി. അധ്യക്ഷൻ ജെ.പി. നഡ്ഡയ്ക്ക്...

ഇത് നിർണായകം ; കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് വൈകീട്ട് ചേരും

0
ഡൽഹി: നിർണായകമായ കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് വൈകീട്ട് ചേരും....