നെ​യ്യാ​റ്റി​ന്‍​ക​ര സം​ഭ​വ​ത്തി​ല്‍ പ്രി​ഷേ​ധം ; പോ​ലീ​സ് അ​ക്കാ​ദ​മി വെ​ബ്സൈ​റ്റ് കേ​ര​ള സൈ​ബ​ര്‍ വാ​രി​യേ​ഴ്സ് ഹാ​ക്ക് ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : പോ​ലീ​സ് അ​ക്കാ​ദ​മി വെ​ബ്സൈ​റ്റ് ഹാ​ക്ക് ചെ​യ്തു. കേ​ര​ള സൈ​ബ​ര്‍ വാ​രി​യേ​ഴ്സ് ആ​ണ് ഹാ​ക്ക് ചെ​യ്ത​ത്. നെ​യ്യാ​റ്റി​ന്‍​ക​ര സം​ഭ​വ​ത്തി​ല്‍ പ്രി​ഷേ​ധി​ച്ചാ​ണ് ഹാ​ക്ക് ചെ​യ്ത​തെ​ന്നാ​ണ് ഹാ​ക്ക​ര്‍​മാ​ര്‍ പറയുന്നത്.

നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച ദ​മ്പ​തി​ക​ളു​ടെ മ​ക​നോ​ട് പോ​ലീ​സ് മോ​ശ​മാ​യി പെ​രു​മാ​റി​യ സംഭവത്തി​ല്‍ വ​ന്‍ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നി​രു​ന്നു. അ​ച്ഛ​ന് കു​ഴി​യെ​ടു​ത്ത മ​ക​നെ ത​ട​യാ​ന്‍‌ ശ്ര​മി​ച്ച പോലീസുകാരാണ് മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്. ത​ന്റെ  അ​ച്ഛ​നെ നി​ങ്ങ​ളാ​ണ് കൊ​ന്ന​തെ​ന്നും അ​മ്മ​കൂ​ടി​യെ ഇനി മ​രി​ക്കാ​നു​ള്ളെ​ന്നും മ​ക​ന്‍ പ​റ​യു​മ്പോ​ള്‍ ‘അ​തി​നു ഞാ​ന്‍ എ​ന്ത് വേ​ണം’ എ​ന്നാ​യി​രു​ന്നു പോലീസുകാരന്റെ  പ്ര​തി​ക​ര​ണം. ഇ​തി​നെ​തി​രെ പോ​ലീ​സി​ന്റെ  ഔ​ദ്യോ​ഗി​ക സ​മൂ​ഹ​മാ​ധ്യ​മ പേ​ജി​ലും വ​ന്‍ പ്ര​തി​ഷേ​ധം ഉയര്‍ന്നിരു​ന്നു. ഓ​രോ പോ​സ്റ്റി​ന് താ​ഴെ​യും പ്ര​തി​ഷേ​ധ ക​മ​ന്‍റു​ക​ള്‍ കുമി​ഞ്ഞു​കൂ​ടി. ‘അ​തി​നു ഞാ​ന്‍ എ​ന്ത് വേണം’ എ​ന്ന് ചോ​ദി​ച്ച പോ​ലീ​സു​കാ​ര​നെ​തി​രെ പ്ര​തി​ഷേ​ധ കു​റി​പ്പു​ക​ളും കാ​ണാം.

ഇ​താ​ണോ പോ​ലീ​സ് മാ​മ​ന്റെ  രീ​തി എ​ന്നാ​ണ് ഉ​യ​രു​ന്ന ചോ​ദ്യം. ഇ​തി​നൊ​പ്പം തീ ​കൊ​ളു​ത്തി മ​രി​ക്കു​ന്ന ദമ്പതിക​ളു​ടെ വി​ഡി​യോ​യും അ​തി​ന് ശേ​ഷം നാ​ട്ടു​കാ​ര്‍ ഇ​രു​വ​രെ​യും എ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന വി​ഡി​യോ​യും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. എ​ന്തി​നും ചു​ട്ട മ​റു​പ​ടി കൊ​ടു​ക്കു​ന്ന പേ​ജി​ല്‍ ഈ ​ചോ​ദ്യ​ങ്ങ​ള്‍​ക്ക് ഉത്തരമി​ല്ല എ​ന്ന​തും ശ്ര​ദ്ധേ​യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...