ഹോട്ടലിന്റെ മറവില്‍ ലഹരി വസ്തുക്കള്‍ വില്‍പ്പന ; 1260 പാക്കറ്റ് ഹാന്‍സ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്  : പുതുപ്പാടി അടിവാരത്ത് ആള്‍താമസമില്ലാത്ത വീട്ടില്‍ സൂക്ഷിച്ച നിരോധിത ലഹരി വസ്തുക്കള്‍ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി. സംഭവത്തില്‍ എലിക്കാട് ഹോട്ടല്‍ നടത്തുന്ന പൊട്ടിക്കയ്യില്‍ ഷിനോജിനെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.

വള്ളിയാട് ഭാഗത്ത് ഷിനോജിന്റെ പിതാവിന്റെ ഉടമസ്ഥതിയിലുള്ള ആള്‍ താമസമില്ലാത്ത വീട്ടില്‍ നിന്നാണ് 1260 പാക്കറ്റ് ഹാന്‍സ് പിടികൂടിയത്. ഹോട്ടലിന്റെ മറവിലാണ് ഇയാള്‍ ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്നത്. നേരത്തെയും നിരോധിത പുകയില ഉല്‍പന്നങ്ങളുമായി ഇയാള്‍ പിടിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഹനീഫിന്റെ നേതൃത്വത്തില്‍ എസ് ഐമാരായ പ്രദീപന്‍, രാധാകൃഷ്ണന്‍, സീനിയര്‍ സിപിഒ ശ്രീജിത്, സിപിഒമാരായ റഫീഖ്, ലിനീഷ്, പ്രശാന്ത് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം താമരശ്ശേരി ചുങ്കത്ത് വെച്ച് 1900 പേക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ പോലീസ് പിടികൂടിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...

കേന്ദ്രത്തിനെതിരെ കടുപ്പിച്ച് സിജെപി , സെപ്തംബർ 5 ന് ഇന്ത്യാ ഗേറ്റിൽ പ്രതിഷേധം

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയിൽ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....