തിരുവനന്തപുരം: വിവാദമായ പോലീസ് നിയമ ഭേദഗതി പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചെങ്കിലും പ്രതിഷേധവുമായി മുന്നോട്ടുപോകാന്‍ പ്രതിപക്ഷം. കരിനിയമം പിന്‍വലിക്കും വരെ പ്രതിഷേധം തുടരും. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ വര്‍ഡുകളിലും നവംബര്‍ 25ന് പ്രതിഷേധ ധര്‍ണ നടത്തുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസ്സന്‍ അറിയിച്ചു.
പോലീസ് നിയമത്തില്‍ വരുത്തിയ ഭേദഗതി നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളെ വിഡ്ഢികളാക്കുന്നതും നിയമവിരുദ്ധവുമാണ്. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടതോടെ അത് നിയമമായി കഴിഞ്ഞു. അത് നടപ്പാക്കില്ലെന്ന് പറയുന്നത് നിയമലംഘനമാണ്.
ഓര്‍ഡിനന്‍സ് പൂര്‍ണമായും പിന്‍വലിക്കണമെന്നാണ് യു.ഡി.എഫിന്റെ ആവശ്യം. ഭേദഗതി പിന്‍വലിക്കാനുള്ള തീരുമാനം എടുക്കേണ്ടത് മന്ത്രിസഭയാണ്. തുടര്‍ന്ന് ഗവര്‍ണര്‍ ഒപ്പിട്ടാല്‍ മാത്രമാണ് ഇത് പിന്‍വലിക്കാനാവൂ.
എല്ലാവരുടെയും അഭിപ്രായം കേട്ട് നിയമസഭയില്‍ ചര്‍ച്ചചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളെ വിഡ്ഢികളാക്കുന്നതിന് തുല്യമാണ്. തല്‍ക്കാലം മുഖംരക്ഷിക്കാനാണ് ഇങ്ങനെ പറയുന്നത്. കാബിനറ്റ് ചേര്‍ന്ന് നിയമം പിന്‍വലിക്കും വരെ കരിനിയമത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കും.
മുഖ്യമന്ത്രി നിയമോപദേശം തേടാതെയാണ് പ്രഖ്യാപനം നടത്തിയതെന്ന് സംശയമുണ്ടെന്നും എം.എം. ഹസ്സന്‍ പറഞ്ഞു. നിയമഭേദഗതി പിന്‍വലിച്ച മുഖ്യമന്ത്രിയുടെ നിലപാട് തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു.