കരിനിയമം പിന്‍വലിക്കും വരെ പ്രതിഷേധം തുടരും : യു.ഡി.എഫ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിവാദമായ പോലീസ്​ നിയമ ഭേദഗതി പിന്‍വലിക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചെങ്കിലും പ്രതിഷേധവുമായി മുന്നോട്ടുപോകാന്‍ പ്രതിപക്ഷം. കരിനിയമം പിന്‍വലിക്കും വരെ പ്രതിഷേധം തുടരും. ഇതിന്റെ ഭാഗമായി സംസ്​ഥാനത്തെ എല്ലാ വര്‍ഡുകളിലും നവംബര്‍ 25ന്​ പ്രതിഷേധ ധര്‍ണ നടത്തുമെന്ന്​ യു.ഡി.എഫ്​ കണ്‍വീനര്‍ എം.എം. ഹസ്സന്‍ അറിയിച്ചു.

​പോലീസ്​ നിയമത്തില്‍ വരുത്തിയ ഭേദഗതി നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ ​പ്രഖ്യാപനം ജനങ്ങളെ വിഡ്ഢികളാക്കുന്നതും നിയമവിരുദ്ധവുമാണ്​. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍​ ഒപ്പിട്ടതോടെ അത്​ നിയമമായി കഴിഞ്ഞു. അത്​ നടപ്പാക്കില്ലെന്ന്​ പറയുന്നത്​ നിയമലംഘനമാണ്​.

ഓര്‍ഡിനന്‍സ് പൂര്‍ണമായും​ പിന്‍വലിക്കണമെന്നാണ്​ യു.ഡി.എഫിന്റെ ആവശ്യം. ഭേദഗതി​ പിന്‍വലിക്കാനുള്ള തീരുമാനം എടുക്കേണ്ടത്​ മന്ത്രിസഭയാണ്​. തുടര്‍ന്ന്​ ഗവര്‍ണര്‍ ഒപ്പിട്ടാല്‍ മാത്രമാണ്​ ഇത്​ പിന്‍വലിക്കാനാവൂ.

എല്ലാവരുടെയും അഭിപ്രായം കേട്ട്​ നിയമസഭയില്‍ ചര്‍ച്ചചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളെ വിഡ്ഢികളാക്കുന്നതിന്​ തുല്യമാണ്​. തല്‍ക്കാലം മുഖംരക്ഷിക്കാനാണ്​ ഇങ്ങനെ പറയുന്നത്​. കാബി​നറ്റ്​ ചേര്‍ന്ന്​ നിയമം പിന്‍വലിക്കും വരെ കരിനിയമത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കും.

മുഖ്യമന്ത്രി നി​യമോപദേശം തേടാതെയാണ്​ പ്രഖ്യാപനം നടത്തിയതെന്ന്​ സംശയമുണ്ടെന്നും എം.എം. ഹസ്സന്‍ പറഞ്ഞു. നിയമഭേദഗതി പിന്‍വലിച്ച മുഖ്യമന്ത്രിയുടെ നിലപാട്​​ തട്ടിപ്പാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയും ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...