ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച പോലീസ് നടപടിയെ ചോദ്യം ചെയ്ത് കൊണ്ട് കങ്കണയും സഹോദരിയും ബോംബെ ഹൈക്കോടതിയെ സമീപിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബയ് : മഹാരാഷ്ട്രയിലെ ശിവസേന സര്‍ക്കാരുമായി കൊമ്പുകോര്‍ത്ത നടി കങ്കണയെയും സഹോദരിയെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച പോലീസ് നടപടി വിവാദത്തിലേക്ക്. പോലീസ് നടപടിയെ ചോദ്യം ചെയ്ത് കൊണ്ട് സഹോദരിമാര്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. മുംബയ് പോലീസ് തങ്ങള്‍ക്ക് നേരെ ഇട്ട എഫ് ഐ ആര്‍ റദ്ദാക്കണമെന്നും, ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച നടപടി സ്റ്റേ ചെയ്യണമെന്നുമാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ബോളിവുഡ് കാസ്റ്റിംഗ് ഡയറക്ടറും ഫിറ്റ്നസ് ട്രെയിനറുമായ മുനവാര്‍ അലി സയ്യിദ് കോടതിയില്‍ നല്‍കിയ പരാതിയാണ് കേസിന് ആധാരമായത്. ട്വിറ്റര്‍ ഹാന്‍ഡിലിലെ വിദ്വേഷ പോസ്റ്റുകളും അഭിമുഖങ്ങളില്‍ നല്‍കിയ പ്രസ്താവനകളെയും ചോദ്യം ചെയ്തു കൊണ്ടാണ് ഇയാള്‍ പരാതി നല്‍കിയിരുന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ വിദ്വേഷവും സാമുദായിക സംഘര്‍ഷവും സൃഷ്ടിക്കാന്‍ ശ്രമിച്ചു എന്നതാണ് സഹോദരിമാര്‍ക്ക് നേരെ ഉയര്‍ത്തുന്ന ആരോപണം. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇരു മത വിഭാഗത്തില്‍പ്പെട്ടവരെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നും പരാതിയില്‍ ആരോപിക്കുന്നു.

ബാന്ദ്ര മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിന് മുന്‍പാകെ നല്‍കിയ പരാതി കോടതി പരിശോധിക്കുകയും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിനോട് ആവശ്യപ്പെടുകയുമായിരുന്നു. ഇതേ തുടര്‍ന്ന് ചോദ്യം ചെയ്യലിന് ഹാജരാകുവാന്‍ പൊലീസ് സിനിമാ താരത്തിനോടും സഹോദരിയോടും ആവശ്യപ്പെടുകയായിരുന്നു. ബാന്ദ്ര പോലീസ് സ്റ്റേഷനില്‍ ഐപിസി സെക്ഷന്‍ 153 എ , 295 എ, 124 എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഭിഭാഷകന്‍ റിസ്വാന്‍ സിദ്ദിഖി മുഖേനയാണ് കങ്കണയും സഹോദരിയും ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...