അശ്ലീല ചിത്രം ഡൗണ്‍ ലോഡ് ചെയ്ത നാലു പേരുടെ ഫോണ്‍ പോലീസ് പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഇന്റര്‍നെറ്റിലൂടെ കുട്ടികളുടെ അശ്ലീല ചിത്രം ഡൗണ്‍ ലോഡ് ചെയ്ത സംഭവത്തില്‍ കുണ്ടറ പോലീസ് സ്റ്റേഷന്‍ പരിധിയിലെ നാലു പേരുടെ ഫോണ്‍ പോലീസ് പിടിച്ചെടുത്തു.  ഇതില്‍ ഒരു രാഷ്ട്രീയ നേതാവിന്റെ  ഫോണും ഉള്‍പ്പെട്ടതായി സൂചനയുണ്ട്. കുട്ടികളുടെ അശ്ലീല ചിത്രം ഡൗണ്‍ലോഡ് ചെയ്തു കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നവരെ കണ്ടെത്തുന്ന സി ഹണ്ടിന്റെ ഭാഗമായാണ് പോലീസ് ഫോണുകള്‍ പരിശോധനയ്ക്കായി പിടിച്ചെടുത്തത്.

ഒരു പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ  വീട്ടില്‍ നിന്നുള്ള ഇന്റര്‍നെറ്റ് ഐപി അഡ്രസ്സില്‍ നിന്ന് കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഉള്‍പ്പെട്ട വെബ്സൈറ്റില്‍ കയറിയതായി പോലീസ് ഹൈടെക് സെല്‍ കണ്ടെത്തിയിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കുണ്ടറ പോലീസ് ഫോണ്‍ പിടിച്ചെടുത്തത്. പിടിച്ചെടുത്ത ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഫോണ്‍ ഉപയോഗിച്ചവര്‍ തന്നെയാണോ അശ്ലീല ചിത്രങ്ങള്‍ ഉള്‍പ്പെട്ട വെബ്സൈറ്റില്‍ കയറിയതെന്ന് പരിശോധനയില്‍ വ്യക്തമാകുമെന്ന് പോലീസ് പറയുന്നു. വൈഫൈ പാസ് വേര്‍ഡ് ഉപയോഗിച്ച്‌ സമീപവാസികള്‍ക്ക് ഇതേ ഇന്റര്‍നെറ്റ്   ഐപി അഡ്രസില്‍നിന്ന് ഓണ്‍ലൈനില്‍ പ്രവേശിക്കാനാകും. അത്തരം സാധ്യതകളും പോലീസ് പരിശോധിച്ചു വരികയാണ്.

അടുത്ത കാലത്തായി അശ്ലീല ചിത്രങ്ങള്‍ ഉള്‍പ്പെട്ട വെബ്സൈറ്റില്‍ കയറുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായി പോലീസ് പറയുന്നു. നേരത്തെ ഇത്തരക്കാരെ കണ്ടെത്താന്‍ ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരില്‍ സംസ്ഥാന വ്യാപക റെയ്ഡ് പോലീസ് നടത്തിയിരുന്നു. അന്ന് ഡോക്ടര്‍മാരും ഐടി ജീവനക്കാരുമൊക്കെ അറസ്റ്റിലായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...