പെരുമ്പാവൂരിൽ അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിൽ പോലീസിൻ്റെയും എക്സൈസിൻ്റെയും വ്യാപക പരിശോധന

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പെരുമ്പാവൂരിൽ അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിൽ പോലീസിൻ്റെയും എക്സൈസിൻ്റെയും വ്യാപക പരിശോധന. പരിശോധനയിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഒൻപത് കേസുകൾ രജിസ്റ്റർ ചെയ്തു. ലോഡ്ജുകളിൽ നടന്ന പരിശോധനയിൽ രേഖകളില്ലാതെ താമസിച്ച മൂന്ന് സത്രീകളെ കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശൻ്റെ മേൽനോട്ടത്തിൽ പെരുമ്പാവൂർ എഎസ്‌പി ഹാർദിക് മീണയുടെ നേതൃത്വത്തിലായിരുന്നു പരിശോധനകൾ.

അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ, ലോഡ്ജുകൾ, മാർക്കറ്റ്, ബസുകളിൽ പോലും പരിശോധന നടത്തി. നൂറിലേറെ ഉദ്യോഗസ്ഥർ പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. ഡോഗ്‌ സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവരും പരിശോധനയിൽ പങ്കാളികളായി. പെരുമ്പാവൂരിൽ അന്യ സംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നാട്ടുകാരെയും വിവിധ സംഘടനകളെയും ഉൾപ്പെടുത്തിക്കൊണ്ട് ജാഗ്രത സമിതി രൂപീകരിക്കാൻ ജില്ലാ പോലീസ് മേധാവിയുടെ അധ്യക്ഷതയിൽ നടത്തിയ യോഗത്തിൽ തീരുമാനമായി.

സമിതിയുടെ കൺവീനർ പെരുമ്പാവൂർ സബ് ഡിവിഷണൽ പോലീസ് ഓഫീസറും ജോയിന്റ് കൺവീനർ പെരുമ്പാവൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറും ആയിരിക്കും. വെങ്ങോല, വാഴക്കുളം പഞ്ചായത്ത് പെരുമ്പാവൂർ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് മുൻസിപ്പൽ ചെയർമാൻ, അംഗങ്ങൾ, രാഷ്ട്രീയ-മത-സാമൂഹ്യ-സാംസ്ക്കാരിക സംഘടന ഭാരവാഹികർ, അതിഥിത്തൊഴിലാളി പ്രതിനിധികൾ എന്നിവർ ഭാരവാഹികളാണ്. തൊഴിലാളികളുടെ ഇടയിലുള്ള മയക്കുമരുന്ന് – മദ്യം, ലൈംഗിക കുറ്റകൃത്യങ്ങളടക്കം സമഗ്രമായി പഠിച്ച് അന്വേഷിച്ച്‌ നടപടിയെടുക്കും. തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും വിവര ശേഖരണം നടത്തും.

ശക്തമായ ബോധവത്കരണം നടത്താനും തീരുമാനമുണ്ട്. അന്യ സംസ്ഥാന  തൊഴിലാളികളുടെ മക്കൾക്ക് മികച്ച പഠന സൗകര്യങ്ങൾ ലഭ്യമാക്കും. അന്യ സംസ്ഥാന തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പും നടത്തും. നിയമവിരുദ്ധ പ്രവർത്തനം നടത്തുന്ന ലോഡ്‌ജുകൾക്കെതിരെ കർശന നടപടിയെടുക്കും. എല്ലാ മാസവും ആദ്യ ആഴ്ച പെരുമ്പാവൂർ സബ് ഡിവിഷണൽ പോലീസ് ഓഫീസിൽ സമിതി യോഗം ചേരും. പ്രതിമാസ യോഗങ്ങളിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെയും നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ പോലീസ് പ്രവർത്തനങ്ങൾ വിപുലമാക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...