Monday, March 17, 2025 1:33 pm

ടണലില്‍ ഒളിച്ച അടിപിടി കേസിലെ പ്രതിയെ ഫയര്‍ ഫോഴ്‌സിന്റെ സഹായത്തോടെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

കൊല്ലം:   ടണലില്‍ ഒളിച്ച അടിപിടി കേസിലെ പ്രതിയെ ഫയര്‍ ഫോഴ്‌സിന്റെ സഹായത്താല്‍ പിടികൂടി. കൊല്ലം ഉമയനല്ലൂരില്‍ ആണ് സംഭവം. അടിപിടിക്കേസിലെ പ്രതിയെ  പിടികൂടാനെത്തിയ പോലീസുകാരെയാണ് വയല്‍ സ്വദേശി റഫീഖ് ആക്രമിച്ചത്. മാരകായുധങ്ങളുമായി നിന്ന പ്രതിയെ പിടികൂടാനുള്ള ശ്രമത്തില്‍ ഇയാള്‍ തടിക്കഷണം പോലീസുകാര്‍ക്ക് നേരെ എറിഞ്ഞു. ആക്രമണത്തില്‍ കൊട്ടിയം സ്‌റ്റേഷനിലെ എഎസ്‌ഐ ബിജുവിന്റെ കാലിനു പരിക്കേറ്റു. ഇദ്ദേഹത്തെ കൊട്ടിയത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആക്രമണത്തിനുശേഷം കെഎപി കനാലിന്റെ ഭാഗമായുള്ള ടണലില്‍ ഒളിച്ച റഫീഖിനെ ഫയര്‍ഫോഴ്‌സ് എത്തിയാണ് പിടികൂടിയത്.  പ്രതി റഫീഖിനെ പിടികൂടാന്‍ എഎസ്‌ഐ ബിജുവിന്റെ നേതൃത്വത്തില്‍ എത്തിയ ഉമയനല്ലൂര്‍ സ്റ്റേഷനിലെ പോലീസുകാര്‍ക്ക് നേരെയായിരുന്നു ആക്രമണം. മാരകായുധങ്ങള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തിയ പ്രതി പിന്നീട് പോലീസുകാര്‍ക്ക് നേരെ തടിക്കഷ്ണം എറിയുകയായിരുന്നു. തുടര്‍ന്ന് രക്ഷപ്പെടാന്‍ വായുസഞ്ചാരമില്ലാത്ത കെഎപി കനാലിന്റെ ഭാഗമായുളള ടണലില്‍ ഒളിക്കുകയായിരുന്നു.

പ്രതിയെ പിടികൂടാന്‍ പോലീസ് ഫയര്‍ഫോഴ്‌സിന്റെ സഹായം തേടി. ഇവരുടെ സഹകരണത്തോടെ അരമണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് പ്രതിയെ പിടികൂടിയത്. ടണലിന് അരക്കിലോമീറ്റര്‍ ദൂരമുണ്ട്. ഓക്‌സിജന്‍ മാസ്‌ക് ധരിച്ചാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ടണലില്‍ പ്രവേശിച്ചത്. പോലീസിന്റെ സമയോചിതമായ ഇടപെടലാണ് പ്രതിയെ ജീവനോടെ പിടികൂടാന്‍ സഹായിച്ചത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അമൃത്സർ ക്ഷേത്ര ആക്രമണം ; പ്രതികളിൽ ഒരാൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

0
പഞ്ചാബ്: അമൃത്സറിലെ താക്കൂർദ്വാര ക്ഷേത്രത്തിൽ നടന്ന ഗ്രനേഡ് ആക്രമണത്തിലെ പ്രതിയായ ഒരാൾ...

കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജി ശതാബ്ദി ദിനാചരണം നടന്നു

0
തിരുവല്ല : 100 വർഷം മുമ്പ് മഹാത്മാഗാന്ധി പ്രസംഗിക്കാനെത്തിപ്പോൾ മുത്തൂരിൽ...

ദേശീയപാതയിൽ വാഹനാപകടത്തിൽ യുവാക്കൾക്ക് പരിക്ക്

0
മലപ്പുറം : പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ വാഹനാപകടത്തിൽ യുവാക്കൾക്ക് പരിക്ക്....

ഏഴംകുളം പഞ്ചായത്തിന്‍റെ വിവിധ ഇടങ്ങളിൽ വ്യാപകമായി മാലിന്യം തള്ളുന്നു

0
ഏഴംകുളം : ഗ്രാമപ്പഞ്ചായത്തിൽ വിവിധ ഇടങ്ങളിൽ വ്യാപകമായി മാലിന്യം തള്ളുന്നു....