ടണലില്‍ ഒളിച്ച അടിപിടി കേസിലെ പ്രതിയെ ഫയര്‍ ഫോഴ്‌സിന്റെ സഹായത്തോടെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

കൊല്ലം:   ടണലില്‍ ഒളിച്ച അടിപിടി കേസിലെ പ്രതിയെ ഫയര്‍ ഫോഴ്‌സിന്റെ സഹായത്താല്‍ പിടികൂടി. കൊല്ലം ഉമയനല്ലൂരില്‍ ആണ് സംഭവം. അടിപിടിക്കേസിലെ പ്രതിയെ  പിടികൂടാനെത്തിയ പോലീസുകാരെയാണ് വയല്‍ സ്വദേശി റഫീഖ് ആക്രമിച്ചത്. മാരകായുധങ്ങളുമായി നിന്ന പ്രതിയെ പിടികൂടാനുള്ള ശ്രമത്തില്‍ ഇയാള്‍ തടിക്കഷണം പോലീസുകാര്‍ക്ക് നേരെ എറിഞ്ഞു. ആക്രമണത്തില്‍ കൊട്ടിയം സ്‌റ്റേഷനിലെ എഎസ്‌ഐ ബിജുവിന്റെ കാലിനു പരിക്കേറ്റു. ഇദ്ദേഹത്തെ കൊട്ടിയത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആക്രമണത്തിനുശേഷം കെഎപി കനാലിന്റെ ഭാഗമായുള്ള ടണലില്‍ ഒളിച്ച റഫീഖിനെ ഫയര്‍ഫോഴ്‌സ് എത്തിയാണ് പിടികൂടിയത്.  പ്രതി റഫീഖിനെ പിടികൂടാന്‍ എഎസ്‌ഐ ബിജുവിന്റെ നേതൃത്വത്തില്‍ എത്തിയ ഉമയനല്ലൂര്‍ സ്റ്റേഷനിലെ പോലീസുകാര്‍ക്ക് നേരെയായിരുന്നു ആക്രമണം. മാരകായുധങ്ങള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തിയ പ്രതി പിന്നീട് പോലീസുകാര്‍ക്ക് നേരെ തടിക്കഷ്ണം എറിയുകയായിരുന്നു. തുടര്‍ന്ന് രക്ഷപ്പെടാന്‍ വായുസഞ്ചാരമില്ലാത്ത കെഎപി കനാലിന്റെ ഭാഗമായുളള ടണലില്‍ ഒളിക്കുകയായിരുന്നു.

പ്രതിയെ പിടികൂടാന്‍ പോലീസ് ഫയര്‍ഫോഴ്‌സിന്റെ സഹായം തേടി. ഇവരുടെ സഹകരണത്തോടെ അരമണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് പ്രതിയെ പിടികൂടിയത്. ടണലിന് അരക്കിലോമീറ്റര്‍ ദൂരമുണ്ട്. ഓക്‌സിജന്‍ മാസ്‌ക് ധരിച്ചാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ടണലില്‍ പ്രവേശിച്ചത്. പോലീസിന്റെ സമയോചിതമായ ഇടപെടലാണ് പ്രതിയെ ജീവനോടെ പിടികൂടാന്‍ സഹായിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....