പത്തനംതിട്ടയിൽ മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച ഡ്രൈവറെ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച ഡ്രൈവറെ പോലീസ് പിടികൂടിയതിനെ തുടർന്ന് കുട്ടികളെ സ്കൂളിലെത്തിച്ച് പോലീസ്. പത്തനംതിട്ട ഇലന്തൂരിലെ സിഎംഎസ് സ്കൂളിലെ ബസ് ഡ്രൈവർ ലിബിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ബസിൽ വിദ്യാർത്ഥികളുണ്ടായിരുന്നത് കൊണ്ട് പോലീസ് ഡ്രൈവർ തന്നെ കുട്ടികളെ സ്കൂളിലെത്തിക്കുകയായിരുന്നു. ഇലന്തൂർ കുഴിക്കാല സിഎംഎസ് എച്ച്എസ്എസ് സ്കൂളിലെ ബസിലേക്കാണ് ഡ്രൈവർ മദ്യപിച്ചെത്തിയത്. പതിവ് പരിശോധനക്കിടെയാണ് സംഭവം ശ്രദ്ധയിൽ പെട്ടതെന്ന് പോലീസ് വ്യക്തമാക്കുന്നു. പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജം​ഗ്ഷന് സമീപത്ത് വെച്ച് നടത്തിയ പരിശോധനയിലാണ് ‍ഡ്രൈവർ‌ മദ്യലഹരിയിലാണെന്ന് കണ്ടെത്തിയത്.

പ്രാഥമിക പരിശോധനയിൽ തന്നെ ഇക്കാര്യം തെളിയുകയും ചെയ്തു. ഡ്രൈവറെ കസ്റ്റഡിയിലെടുത്ത പോലീസ് കുട്ടികളെ സ്കൂളിൽ എത്തിക്കുകയായിരുന്നു. ഡ്രൈവർക്കെതിരെ തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. കുട്ടികളുമായി പോകുന്ന വാഹനങ്ങൾ പരിശോധിക്കണമെന്ന് ജില്ല പോലീസ് മേധാവി കർശന നിർദേശം നൽകിയിരുന്നു. ഡ്രൈവർമാർ‌ മദ്യപിച്ചിട്ടുണ്ടോ എന്നതാണ് അതിലേറ്റവും പ്രധാനം. ഈ പരിശോധനക്കിടെയാണ് ഡ്രൈവർ ലിബിൻ പിടിയിലാകുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റവന്യു വകുപ്പ് പത്തനംതിട്ട ജില്ലാ അവലോകനയോഗം സെപ്റ്റംബര്‍ മൂന്നിന്

0
പത്തനംതിട്ട : റവന്യു വകുപ്പിന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച അവലോകന യോഗം...

ഫോട്ടോയിൽ നിന്നും മോദിയെ വെട്ടിമാറ്റി ; പിന്നാലെ തെറ്റ് തിരുത്തി പാകിസ്ഥാൻ

0
ന്യൂഡൽഹി: കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ സമാപിച്ച ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ ഗ്രൂപ്പ്...

ഭീകരവാദത്തെ സഹായിക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: ഭീകരവാദത്തെ സഹായിക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിന്റെ കാര്യത്തിൽ...

കൊച്ചി മെട്രോ റെയിൽ അങ്കമാലിയിലേക്ക് നീട്ടാനുള്ള ഡി.പി.ആർ. സർക്കാരിന് സമർപ്പിച്ചു

0
കൊച്ചി: കൊച്ചി മെട്രോ റെയിൽ അങ്കമാലിയിലേക്ക് നീട്ടാനുള്ള വിശദ പദ്ധതിരേഖ (ഡി.പി.ആർ.)...