രണ്ട് കിലോ കഞ്ചാവുമായി വയോധികയും സഹായിയായ സുഹൃത്തും പോലീസ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: രണ്ട് കിലോ കഞ്ചാവുമായി വയോധികയും സഹായിയായ സുഹൃത്തും പോലീസ് പിടിയിൽ. അലയമൺ കരുകോൺ ഇരുവേലിക്കൽ ചരുവിള പുത്തൻ വീട്ടിൽ കുലുസംബീവി(66) സഹായി കുട്ടിനാട് മിച്ചഭൂമിയിൽ സുജാ ഭവനിൽ രാജുകുമാർ( 58 ) എന്നിവരാണ് പിടിയിലായത്. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് ടീമും അഞ്ചൽ പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

കരുകോൺ ഇരുവേലിക്കലിലുള്ള വീടിന് സമീപത്തെ പുരയിടത്തിൽ കഞ്ചാവ് ഒളിപ്പിക്കാനായി കൊണ്ടു പോകുമ്പോഴാണ് ഇരുവരെയും പോലീസ് പിടികൂടിയത്. നിരവധി കഞ്ചാവ് കേസുകളിലെ പ്രതികളാണ് ഇരുവരും. കഴിഞ്ഞയാഴ്ച ഇവരുടെ വീടിന് സമീപത്തു നിന്നും ഒന്നര കിലോ കഞ്ചാവുമായി ഏരൂർ സ്വദേശി പിടിയിലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവർ പോലീസ് നിരീക്ഷണത്തിലുമായിരുന്നു. കഞ്ചാവ് വാങ്ങാൻ എത്തിയവരുമായി വിലയെ ചൊല്ലിയുള്ള തർക്കത്തിനിടെ സംഘർഷമുണ്ടാവുകയും ഇവർക്ക് ക്രൂരമായ് മർദ്ദനമേൽക്കുകയും ചെയ്തിരുന്നു.

ഡാൻസാഫ് എസ്ഐ ബാലാജി .എസ്. കുറുപ്പ്, അഞ്ചൽ പോലീസ് സ്റ്റേഷൻ എസ്.ഐ മോനിഷ്.എം, ഡാൻസാഫ് ടീം അംഗങ്ങളായ എസ്.സി പി. ഒ അനീഷ് കുമാർ, സി.പി.ഒ മാരായ ആദർശ് വിക്രം, ആലിഫ് ഖാൻ , അഞ്ചൽ പി.എസ് എ.എസ്.ഐ സന്തോഷ് ചെട്ടിയാർ, എസ്.സി.പി.ഒ രജീഷ് കുമാർ, സി.പി.ഒ നവീന എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തി ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...