മോഷണം പോയ ഇന്നോവ കാറുമായി നാല് പേരെ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മോഷണം പോയ ഇന്നോവ കാറുമായി നാല് പേരെ പോലീസ് പിടികൂടി. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. വാഹനത്തിനുള്ളിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയും ആയുധങ്ങളും കണ്ടെത്തി. വാഹനത്തിലുണ്ടായിരുന്ന നഗരൂർ വെള്ളല്ലൂർ സ്വദേശിയായ അർജുൻ, തിരുവനന്തപുരം ബീമാപള്ളി സ്വദേശികളായ അരുൺ, അബ്ദുള്ള വെട്ടുകാട് സ്വദേശി അനൂപ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ ദേഹപരിശോധന നടത്തിയപ്പോഴാണ് 14 ഗ്രാം എംഡിഎംഎ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.

കല്ലമ്പലത്ത് നിന്നും രണ്ടു മാസങ്ങൾക്ക് മുമ്പാണ് ഇന്നോവ കാർ മോഷണം പോയത്. വാഹനം കല്ലമ്പലം ഭാഗത്ത് ഉണ്ടെന്ന് വാഹന ഉടമയാണ് പോലീസിനെ വിവരം അറിയിച്ചത്. തുടർന്ന് കഴിഞ്ഞ ദിവസം പോലീസ് വിവിധ ഇടങ്ങളിൽ വാഹന പരിശോധന നടത്തുന്നതിനിടെ വെയിലൂർ ഭാഗത്തു നിന്നും ഈ കാർ കണ്ടെത്തി. കാറിനുള്ളിലുണ്ടായിരുന്ന പ്രതികളെ പിടികൂടിയ പോലീസ്, വാഹനം പരിശോധിച്ചപ്പോൾ വെട്ടുകത്തിയും കഠാരയും കണ്ടെടുത്തു. പ്രതികളിൽ നിന്ന് എംഡിഎംഎയും കണ്ടെത്തിയതോടെ ഇവരെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. പിന്നീട് അറസ്റ്റും രേഖപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒഴിവുകൾ യഥാസമയത്ത് റിപ്പോർട്ട് ചെയ്തില്ല ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ റാങ്ക്‌ലിസ്റ്റ് റദ്ദായെന്ന് പരാതി

0
ആലപ്പുഴ : ജലഗതാഗത വകുപ്പിൽ ബോട്ട് സ്രാങ്കുകളുടെ ഒഴിവ് സമയത്തു റിപ്പോർട്ടു...

ഓണാഘോഷത്തിനിടെ വാക്കേറ്റം ; വെട്ടുകത്തികൊണ്ടും കമ്പികൊണ്ടും അക്രമം ; മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ

0
തിരുവനന്തപുരം: കൈലാത്തുകോണം എൽ.പി. സ്കൂളിന് സമീപം ഓണാഘോഷത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട്...

മാരകമായ ദീർഘദൂര വ്യോമപ്രതിരോധ മിസൈൽ ; എസ്-400 വീണ്ടും ഇന്ത്യയിലേക്ക്

0
ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേനയുടെ പ്രതിരോധശേഷി കൂടുതൽ ശക്തമാക്കുന്നതിനായി ലോകത്തിലെ ഏറ്റവും...

ആപ്പിളിനെ 15 വർഷം നയിച്ച ടിം കുക്ക് സ്ഥാനമൊഴിഞ്ഞു ; സിഇഓ സ്ഥാനത്ത് ഇനി...

0
ആപ്പിളിന്റെ പുതിയ സിഇഒ ആയി ജോൺ ടെർനസ് ചുമതലയേറ്റു. 15 വർഷക്കാലം...