ബില്ലടക്കാതെ വസ്ത്രങ്ങള്‍ കടത്തിയെന്ന പരാതിയില്‍ ഫ്രണ്ട് ഓഫീസ് മാനേജറെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

സുല്‍ത്താന്‍ ബത്തേരി: നഗരത്തിലെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ നിന്ന് ബില്ലടക്കാതെ വസ്ത്രങ്ങള്‍ കടത്തിയെന്ന പരാതിയില്‍ ഫ്രണ്ട് ഓഫീസ് മാനേജറെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കടയ്ക്കല്‍ ഏറ്റിന്‍ കടവ് സുമയ്യ മന്‍സിലില്‍ ഷാദി അസീസ് (38) നെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. 17355 രൂപ വില വരുന്ന വസ്ത്രങ്ങളാണ് ഒന്നര മാസത്തിനുള്ളില്‍ പല തവണകളായി ഇയാള്‍ കടത്തിക്കൊണ്ട് പോയതെന്ന് പോലീസ് പറയുന്നു. നഗരത്തില്‍ അസംഷന്‍ ജംങ്ഷന് സമീപത്തായി സ്ഥിതി ചെയ്യുന്ന യെസ് ഭാരത് വെഡിങ് കളക്ഷനിലാണ് മോഷണം നടന്നത്.

കഴിഞ്ഞ ജനുവരി 17നും സെപ്തംബര്‍ 26ന് ഇടയില്‍ പല ദിവസങ്ങളായി ഇയാള്‍ മാനേജരോ മറ്റു ജീവനക്കാരോ അറിയാതെ വസ്ത്രങ്ങള്‍ കടത്തിക്കൊണ്ട് പോകുകയായിരുന്നു. ഉപഭോക്താവ് സാധനങ്ങള്‍ വാങ്ങുന്ന ബില്ലിന്റെ കോപ്പി ക്യാഷ് അടച്ച സീല്‍ ചെയ്ത ബില്ലിന്റെ കോപ്പി എന്നിവ കൈവശപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. പിന്നീട് മോഷ്ടിച്ച വസ്ത്രങ്ങള്‍ പാക്ക് ചെയ്ത് പാക്കിങ് സെക്ഷനില്‍ അടച്ച ബില്‍ കാണിച്ചാണ് വസ്ത്രങ്ങള്‍ കടത്തിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. സബ് ഇന്‍സ്പെക്ടര്‍ എം. രവീന്ദ്രന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബരിമല സ്വർണ്ണക്കൊള്ളയിൽ പി എസ് പ്രശാന്തും എ അജികുമാറും വീണ്ടും റിമാൻഡില്‍

0
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി...

ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം

0
ഡൽഹി: ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം...

കുവൈത്തിലെ തുറമുഖത്ത് വൻ റേഷൻ വേട്ട

0
കുവൈത്ത് സിറ്റി: സബ്‌സിഡി നിരക്കിൽ പൗരന്മാർക്ക് നൽകുന്ന റേഷൻ സാധനങ്ങൾ...

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...