ഇൻസ്റ്റഗ്രാം വഴി പരിചയം, തട്ടിപ്പ്; ബ്യൂട്ടി പാർലർ ജീവനക്കാരിയുടെ ആത്മഹത്യയിൽ ഐവറി കോസ്റ്റ് സ്വദേശി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ഇൻസ്റ്റഗ്രാമിൽ തട്ടിപ്പിനിരയായ ബ്യൂട്ടി പാർലർ ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ, ഐവറി കോസ്റ്റ് സ്വദേശി അറസ്റ്റിൽ. സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെടുന്നവർക്ക് വില കൂടിയ സമ്മാനങ്ങൾ അയച്ച് തട്ടിപ്പു നടത്തുന്ന സംഘാംഗമായ മൂസയാണു ഡൽഹിയിൽ നിന്ന് അറസ്റ്റിലായത്. നമ്മാൾവാർപെട്ട് സ്വദേശിനിയായ അശ്വിനിയെ (21) കഴി‍ഞ്ഞ ആഴ്ചയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 2022 ഡിസംബറിൽ ഡൽഹിയിലെത്തിയ മൂസ ഇൻസ്റ്റഗ്രാം വഴി അശ്വിനിയുമായി പരിചയത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇയാൾ തുടർച്ചയായി നടത്തിയ വിവാഹ വാഗ്ദാനം അശ്വിനി തള്ളിയതിനെത്തുടർന്ന്, വില കൂടിയ സമ്മാനം അയച്ചതായി അറിയിക്കുകയായിരുന്നു.

പിന്നീട് ‘കസ്റ്റംസ് ഓഫിസർ’ എന്നു പരിചയപ്പെടുത്തിയ ആൾ വിളിച്ച്, സമ്മാനപ്പൊതിയിൽ വിദേശ കറൻസി ഉള്ളതായും തുടർ നടപടികൾ സ്വീകരിക്കാതിരിക്കാൻ 45,000 രൂപ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി പോലീസ് പറഞ്ഞു. പണം നൽകിയില്ലെങ്കിൽ ഇന്റർപോൾ അറസ്റ്റ് ചെയ്യുമെന്ന ഭീഷണിയെ തുടർന്ന് 25,000 രൂപ കൈമാറി. വീണ്ടും പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയതോടെ അശ്വിനി ജീവനൊടുക്കി. അശ്വിനി പണം കൈമാറിയ ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചതെന്ന് സെക്രട്ടേറിയറ്റ് കോളനി പോലീസ് പറഞ്ഞു. പ്രതി ഡൽഹിയിലാണെന്നു സ്ഥിരീകരിച്ചതോടെ അവിടെയെത്തിയ അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചെന്നൈയിലെത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരുന്നതായി പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...

അട്ടപ്പാടി ഇരട്ടക്കൊലപാതകം : യുവതിയെ കൊന്നത് തലയ്ക്ക് വെട്ടി, കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ;...

0
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. 30 വയസ്സുള്ള...