നാടന്‍ചാരായവും വാറ്റാനുള്ള ഉപകരണങ്ങളുമായി ഒരാൾ പോലീസ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ: നാടന്‍ചാരായവും വാറ്റാനുള്ള ഉപകരണങ്ങളുമായി ഒരാളെ പനമരം പോലീസ് അറസ്റ്റ് ചെയ്തു. പനമരം ചെറുകാട്ടൂര്‍ കൈതക്കല്‍ പാറക്കുനി വീട്ടില്‍ ഗോവിന്ദന്‍ (48) ആണ് പിടിയിലായത്. ബുധനാഴ്ച്ച ഉച്ചയോടെ പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി ഗോവിന്ദന്റെ വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു. വീട്ടില്‍ നിന്ന് ഒന്‍പത് ലിറ്ററോളം നാടന്‍ ചാരായവും ഇത് വാറ്റാന്‍ ഉപയോഗിച്ച വലിയ ബക്കറ്റടക്കമുള്ള ഉപകരണങ്ങളും പോലീസ് കണ്ടെത്തി പിടിച്ചെടുത്തു.

വീട്ടിനകത്തുള്ള പണി തീരാത്ത അറ്റാച്ച്ഡ് ബാത്റൂമില്‍ നിന്ന് രണ്ട് കന്നാസുകളിലായി ശേഖരിച്ച ചാരായവും മുറിയുടെ ബര്‍ത്തില്‍ നിന്ന് ചാരായം വാറ്റുന്നതിനുള്ള മണ്‍കലവും മണ്‍ തളികയും താഴെയായി അലുമിനിയം ചെരിവവും വലിയ ബക്കറ്റും വാഷും കണ്ടെടുക്കുകയായിരുന്നു. പനമരം ഇന്‍സ്പെക്ടര്‍ എസ് എച്ച് ഒ പി ജി രാംജിത്തിന്റെ നിര്‍ദേശപ്രകാരം സബ് ഇന്‍സ്പെക്ടര്‍ യു മുഹമ്മദ് സുഹൈലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോന്നി കല്ലേലി ശിവചാമുണ്ഡി ക്ഷേത്രത്തിൽ വൻ കവർച്ച ; പോലീസ് അന്വേഷണം തുടങ്ങി

0
പത്തനംതിട്ട: പത്തനംതിട്ട കോന്നി കല്ലേലി ശിവചാമുണ്ഡി ക്ഷേത്രത്തിൽ കവർച്ച. തിടപ്പള്ളി പൊളിച്ചു...

കിണറ്റില്‍ വീണ 14 അടിയോളം നീളമുള്ള രാജവെമ്പാലയെ വനം വകുപ്പ് സംഘം പിടികൂടി

0
തിരുവനന്തപുരം: കിണറ്റില്‍ വീണ 14 അടിയോളം നീളമുള്ള രാജവെമ്പാലയെ വനം വകുപ്പ്...

വയോധികയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ നിലയിൽ കണ്ടെത്തി

0
തൃശൂർ: ഗുരുവായൂർ കർണ്ണംകോട് റെയിൽവേഗേറ്റിനു സമീപം വയോധികയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ...

സംഭാവനാ തട്ടിപ്പ് ആവർത്തിക്കരുത്; രാമക്ഷേത്ര ട്രസ്റ്റിനോട് ആർ.എസ്.എസ്

0
ബെംഗളൂരു: അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളയിൽ ആഴത്തിലുള്ള ദുഃഖവും ആശങ്കയും രേഖപ്പെടുത്തി രാഷ്ട്രീയ...