കണ്ണൂരിലെ പിഎസ്‌സി പരീക്ഷയിൽ ഹൈടെക്ക് കോപ്പിയടി നടന്ന സംഭവത്തിൽ ചുരുളഴിക്കാൻ പോലീസ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : പിഎസ്‌സി പരീക്ഷയിൽ ഹൈടെക്ക് കോപ്പിയടി നടന്ന സംഭവത്തിൽ ചുരുളഴിക്കാൻ പോലീസ്. കണ്ണൂർ എസിപി പ്രദീപൻ കണ്ണിപ്പൊയിലിന് അന്വേഷണ ചുമതല. പ്രതികളായ സഹദ്, സബീൽ എന്നിവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. റിമാൻഡിലുള്ള പ്രതികൾക്കായി നാളെ കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. സംഘത്തിൽ കൂടുതൽ പേരുണ്ടോയെന്നാണ് സംശയം ഹൈടെക്ക് കോപ്പിയടി രീതി മറ്റുള്ളവർക്ക് ഒരുക്കി നൽകിയോ എന്ന് അന്വേഷിക്കും. പ്രാഥമിക ചോദ്യം ചെയ്യലിലെ പ്രതികളുടെ മൊഴി പൂർണമായി വിശ്വാസത്തിലെടുക്കാതെ പോലീസ്.

അന്വേഷണത്തിനായി കണ്ണൂർ എസിപി പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയമിച്ചു. മൈക്രോ ക്യാമറ, ഇയർഫോൺ എന്നിവ ഉപയോഗിച്ചായിരുന്നു ഹൈടെക് കോപ്പിയടി. സെക്രട്ടറിയേറ്റ് ഓഫീസ് അസിസ്റ്റൻറ് പരീക്ഷക്കിടെയാണ് കോപ്പിയടി നടന്നത്. ഷർട്ടിന്റെ കോളറിൽ മൈക്രോ ക്യാമറ ഘടിപ്പിച്ചുകൊണ്ട് ചോദ്യ പേപ്പറിന്റെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ഇതിന്റെ ഉത്തരങ്ങൾ ബ്ലൂടൂത്ത് ഇയർഫോണിലൂടെ ലഭിക്കുകയും ചെയ്തിരുന്നു. ഈ രീതിയിലാണ് കോപ്പിയടി നടന്നത്. ഇത് പരിശോധനയിൽ പിഎസ് സി വിജിലൻസ് വിഭാഗം കണ്ടെത്തുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...

എൽപിജി വിതരണ ശൃംഖല വിപുലീകരിക്കാൻ വൻ പദ്ധതി; 7000 കോടി നിക്ഷേപവുമായി ഗെയ്‌ൽ

0
ന്യൂഡൽഹി : രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 1800 കിലോമീറ്റർ നീളമുള്ള...