വഴിയാത്രക്കാരനെ ആക്രമിച്ച് ഫോണും ബാഗും ത‌ട്ടിയെടുത്ത പ്രതികളെ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വഴിയാത്രക്കാരനെ ആക്രമിച്ച് ഫോണും ബാഗും ത‌ട്ടിയെടുത്ത പ്രതികളെ പോലീസ് പിടികൂടി. ബാലരാമപുരം തലയിൽ സിഎസ്ഐ പള്ളിക്ക് സമീപം കരിംപ്ലാവു വിള പുത്തൻവീട്ടിൽ മണികണ്ഠൻ, പൂഴിക്കുന്ന് എസ്റ്റേറ്റിനു സമീപം താമസിക്കുന്ന ഷാജീർ എന്നിവരാണ് തമ്പാനൂർ പോലീസിന്‍റെ പിടിയിലായത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. കോഴിക്കോട് നിന്നും ജോലി കഴിഞ്ഞു തമ്പാനൂരിൽ എത്തി വീട്ടിലേക്ക് പോകാനായി അരിസ്റ്റോ ജംഗ്ഷനിലേക്ക് നടന്നുപോയ തൊളിക്കോട് സ്വദേശി ഉമ്മർഖാന് നേരെയാണ് പാർത്ഥാസ് ടെക്സ്റ്റൈൽസിന് സമീപം വെച്ച് ആക്രമണം ഉണ്ടായത്. ഓട്ടോറിക്ഷയിൽ എത്തിയ പ്രതികൾ ഉമ്മർ ഖാനെ കുത്തി പരിക്കേൽപ്പിച്ച് കയ്യിലിരുന്ന ഫോണും ബാഗും തട്ടിയെടുക്കുകയായിരുന്നു.

കൃത്യത്തിന് ശേഷം രക്ഷപ്പെട്ട പ്രതികളെ ഫോർട്ട് അസിസ്റ്റന്‍റ് കമ്മീഷണർ ബിനു കുമാറിന്‍റെ നിർദേശപ്രകാരം തമ്പാനൂർ പോലീസ് സ്റ്റേഷൻ ചാർജുള്ള കരമന ഇൻസ്പെക്ടർ അനൂപിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. മണികണ്ഠനെ കിഴക്കേക്കോട്ട ഭാഗത്ത് നിന്നും ഷാജീറിനെ പൂഴിക്കുന്ന് ഭാഗത്ത് നിന്നുമാണ് പോലീസ് പിടികൂടിയത്. മണികണ്ഠൻ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്നും ഷാജീർ സഹായിയാണെന്നും പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉംറ തീർത്ഥാടനം കഴിഞ്ഞ് മടങ്ങവേ കൊച്ചി സ്വദേശിനി ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു

0
റിയാദ്: ഉംറ കർമം പൂർത്തിയാക്കി മക്കളോടൊപ്പം നാട്ടിലേക്ക് മടങ്ങാൻ ജിദ്ദ വിമാനത്താവളത്തിൽ...

വല നിറയെ പൂവാലൻ ചെമ്മീനുമായി വള്ളങ്ങൾ തിരിച്ചെത്തുന്നു ; മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം

0
കൊച്ചി: മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി പൂവാലൻ ചെമ്മീൻ. തീരക്കടലിൽ മത്സ്യബന്ധനത്തിന് പോകുന്ന വള്ളങ്ങൾക്ക്...

ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി ; ഭാര്യ കസ്റ്റഡിയിൽ

0
ബെംഗളൂരു: 45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കർണാടകിലെ...

വി ഡി സതീശൻ പ്രസംഗിക്കുന്നതിനിടെ കറന്‍റ് കട്ട് ; ടെൻഷൻ അടിക്കേണ്ടെന്ന് സംഘാടകരോട് മുഖ്യമന്ത്രി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ പ്രസംഗിക്കുന്നതിനിടെ കറന്‍റ് കട്ട്. കേരള...