എം​ഡി​എം​എ ക​ട​ത്തു​കേ​സി​ല്‍ കൂ​ട്ടു​പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി

For full experience, Download our mobile application:
Get it on Google Play

പ​ന്ത​ളം : എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്ത​തി​ന് പ​ന്ത​ളം പോ​ലീ​സ് ക​ഴി​ഞ്ഞ​ദി​വ​സം ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലെ കൂ​ട്ടു​പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. മാ​വേ​ലി​ക്ക​ര വ​ള്ളി​കു​ന്നം ഇ​ലി​പ്പ​ക്കു​ളം കി​ണ​റ്റും വി​ള​യി​ല്‍ കെ. ​ജ​യ​കു​മാ​റാ​ണ് (44) പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തേ​തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ​ ദി​വ​സം ബം​ഗ​ളു​രു​വി​ല്‍ നി​ന്നു ബ​സി​ല്‍ കൊണ്ടുവ​ന്ന എം​ഡി​എം​എയു​മാ​യി യു​വാ​വി​നെ പി​ടി​കൂ​ടി​യ കേ​സി​ല്‍ ര​ണ്ടാം പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ​ന്ത​ളം തു​മ്പ​മ​ണ്‍ മു​ട്ടം വ​ട​ക്ക​ട​ത്ത് മ​ണ്ണി​ല്‍ ബ്രി​ല്ലി മാ​ത്യു​വാ​ണ് (40) അ​ന്ന് അ​റ​സ്റ്റി​ലാ​യ​ത്. കു​ള​ന​ട ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ പ​മ്പി​ന്‍റെ മു​ന്നി​ല്‍ തി​രു​വ​ല്ല ഭാ​ഗ​ത്തു​നി​ന്നും ബ​സി​ല്‍ വ​ന്നി​റ​ങ്ങി​യ ഇ​യാ​ളി​ല്‍ നി​ന്നു പ്ലാ​സ്റ്റി​ക് ക​വ​റി​ല്‍ പൊ​തി​ഞ്ഞ് ബാ​ഗി​ലെ അ​റ​യ്ക്കു​ള്ളി​ല്‍ സൂ​ക്ഷി​ച്ച നി​ല​യി​ല്‍ 36.55 ഗ്രാം ​എം​ഡി​എം​എ​യും എ​ട്ട് ചെ​റി​യ സി​റി​ഞ്ചു​ക​ള്‍ മ​റ്റും പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

പ​ന്ത​ളം എ​സ്‌​ഐ വി​നോ​ദ് കു​മാ​റാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. തു​ട​ര്‍​ന്ന് പ​ന്ത​ളം പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ടി. ​ഡി. പ്ര​ജീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​പ്പോ​ള്‍ ര​ണ്ടാം പ്ര​തി​യാ​യ ജ​യ​കു​മാ​ര്‍ അ​റ​സ്റ്റി​ലാ​യ​ത്. ഒ​ന്നാം പ്ര​തി ബ്രി​ല്ലി മാ​ത്യു​വി​ന്‍റെ കു​റ്റ​സ​മ്മ​ത​മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ളു​ടെ ഫോ​ണ്‍ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ നി​ര​വ​ധി​ത​വ​ണ ഒ​ന്നാം​പ്ര​തി​യെ വി​ളി​ച്ച​താ​യും വാ​ട്‌​സ്ആ​പ്പ് സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ച്ച​താ​യും ക​ണ്ടെ​ത്തി. ഇ​രു​വ​രും ത​മ്മി​ലു​ള്ള ബാ​ങ്ക് ഇ​ട​പാ​ടു​ക​ളും പോ​ലീ​സ് സം​ഘം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആർഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായി കേരള കേന്ദ്ര സർവകലാശാല വിസി

0
കാഞ്ഞങ്ങാട് : പെരിയ കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ആർഎസ്എസ്...

ക്ഷേത്ര ദർശനം കഴിഞ്ഞ് കാവേരി നദിക്കരയിലെത്തിയ ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പെടെ അഞ്ചുപേർ മുങ്ങിമരിച്ചു

0
ബംഗളൂരു : കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ മുത്തത്തിയിൽ...

പരിസ്ഥിതി ലോലം : ആശങ്ക പരിഹരിക്കാൻ അടിയന്തര നടപടി

0
തിരുവനന്തപുരം : പരിസ്ഥിതി ലോല പ്രദേശങ്ങളുമായി (ESA) ബന്ധപ്പെട്ട ആശങ്ക പരിഹരിക്കുന്നതിന്...

ഗവർണറെ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: ​ഗവർണറെ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. വിസി നിയമനത്തിലും ഉദ്യോ​ഗസ്ഥരുടെ...