കഞ്ചാവ് വാങ്ങി വില്‍പ്പനക്കായി ആലപ്പുഴയിലെത്തിയ യുവാവും സുഹൃത്തും പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കുട്ടനാട് : 1500 കിലോമീറ്റര്‍ ദൂരത്ത് നിന്ന് കഞ്ചാവ് വാങ്ങി വില്‍പ്പനക്കായി ആലപ്പുഴയിലെത്തിയ യുവാവും സുഹൃത്തും പോലീസ് പിടിയില്‍. പുളിങ്കുന്ന് കായല്‍പുറം വയലാറ്റ് വീട്ടില്‍ റിനോജ് തോമസ്(40), കിഴക്കേത്തറയില്‍ വീട്ടില്‍ മാര്‍ട്ടിന്‍ ഫ്രാന്‍സിസ്(36) എന്നിവരെയാണ് രാമങ്കരി പോലീസ് പിടികൂടിയത്. ബുധനാഴ്ച രാവിലെ എട്ടരയോടെ കിടങ്ങറ പാലത്തിന് സമീപത്ത് നിന്നാണ് രണ്ടുപേരും അറസ്റ്റിലായത്. തെലങ്കാനയിലെ ഒരു ഗ്രാമത്തില്‍ നിന്ന് 1500 കിലോമീറ്റര്‍ ബൈക്കോടിച്ചാണ് റിനോജ് തോമസ് എത്തിയത്. നാട്ടിലെത്തിയ ശേഷം സുഹൃത്തായ മാര്‍ട്ടിനെ വിളിച്ചു വരുത്തുകയായിരുന്നു.

ശേഷം ഇരുവരും കൂടി കിടങ്ങറ പാലത്തിന് സമീപമെത്തിയപ്പോള്‍ ബൈക്ക് നിന്നുപോയി. ഈ സമയം എസ് ഐ സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ പോലീസ് സംഘം അവിടെ പരിശോധന നടത്തുന്നുണ്ടായിരുന്നു. ഇതോടെ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് പോവാന്‍ പ്രതികള്‍ വെപ്രാളപ്പെട്ടപ്പോള്‍ സംശയം തോന്നി പോലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോരാട്ടം ഫലംകണ്ടു ; കോഴിക്കോട് ഐ.സി.യു. പീഡനക്കേസ് അതിജീവിതയ്ക്ക് 5 ലക്ഷംരൂപ നഷ്ടപരിഹാരം

0
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ് ഐ.സി.യു. പീഡനക്കേസിലെ അതിജീവിതയ്ക്ക് സർക്കാർ...

ഫിലിപ്പീൻസിൽ യാത്രക്കാരുമായി പോയ ഫെറിക്ക് തീപിടിച്ചു ; അഞ്ച് മരണം

0
പലാവൻ: ഫിലിപ്പീൻസിലെ വിനോദസഞ്ചാര കേന്ദ്രത്തിന് സമീപം സർവീസ് നടത്തുകയായിരുന്ന ഫെറിയിൽ ഉണ്ടായ...

ചിറയിൻകീഴ് കയ്യാങ്കളി: ‘പാർട്ടിക്ക് നാണക്കേട് ഉണ്ടായ വിഷയം’ ; രമ്യ ഹരിദാസിനെതിരെ നടപടി വേണമെന്ന്...

0
തിരുവവന്തപുരം : ചിറയിൻകീഴ് കയ്യാങ്കളിയിൽ രമ്യ ഹരിദാസിനെതിരെ ശക്തമായ നടപടി വേണമെന്ന്...

മാസപ്പടി കേസ് : ഇഡി റിപ്പോർട്ടിൽ നിയമോപദേശം തേടി ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ റിപ്പോർട്ടിലെ തുടർനടപടികൾ സംബന്ധിച്ച്...