അഞ്ച് സംസ്ഥാനങ്ങളിൽ മോഷണ കേസുകളിൽ പ്രതിയായ മഹാരാഷ്ട്ര സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിൽ മോഷണ കേസുകളിൽ പ്രതിയായ മഹാരാഷ്ട്ര സ്വദേശിയെ കരമന പോലീസ് പിടികൂടി. അമോൽ സാഹിബ് ഷിൻഡെയാണ് അറസ്റ്റിലായത്. മാല പൊട്ടിക്കൽ കേസിലാണ് തിരുവനന്തപുരത്ത് അമോൽ സാഹിബിനെ പോലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണം നടത്തിയപ്പോഴാണ് വമ്പൻ ക്രിമിനലാണ് കുടങ്ങിയതെന്ന് കരമന പോലീസ് മനസിലാക്കുന്നത്. തലസ്ഥാനത്തെ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിനു് സമീപത്തു നിന്നും ഒരു ബൈക്ക് മോഷണം പോയിരുന്നു. ഇതിന് ലഭിച്ച പരാതിയിൽ വഞ്ചിയൂർ പോലീസ് അന്വേഷണം തുടങ്ങിയപ്പോഴാണ് ഈ ബൈക്കുപയോഗിച്ച് കരമനയിൽ ഒരു സ്ത്രീയുടെ കഴുത്തിൽ നിന്നും ഒരാൾ ആറുപവന്‍റെ മാലപൊട്ടിച്ചെടുത്തത്.

സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. ബൈക്കും മാലയും മോഷ്ടിച്ചത് ഒരാള്‍ തന്നെയാണ് വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബൈക്കിലെത്തിയത് തമ്പാനൂരിലെ ഒരു ലോഡ്ജിൽ താമസിച്ചിരുന്ന മഹാരാഷ്ട്ര സ്വദേശിയായ അമോൽ ആണെന്ന് കണ്ടെത്തി.ലോഡ്ജിൽ കൊടുത്തിരുന്ന ഒരു മൊബൈൽ നമ്പർ കേന്ദ്രീകരിച്ച അന്വേഷിച്ചപ്പോള്‍ പ്രതി പെരുമ്പാവൂരിലുണ്ടെന്ന് കണ്ടെത്തി. പെരുമ്പാവൂർ പോലീസിന്റെ സഹായത്തോടെ അമോലിനെ പിടികൂടിയ കരമന പോലീസ് റിമാൻഡ് ചെയ്തു. പിന്നീട് അമോലിന്‍റെ കൂടുതൽ വിവരങ്ങള്‍ തേടിയപ്പോഴാണ് പ്രതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലിഫ്റ്റിൽനിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ താഴേക്ക് പതിച്ചു; ഗുരുതരമായി പരിക്കേറ്റ സ്ത്രീക്ക് ദാരുണാന്ത്യം

0
ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ അപ്പാര്‍ട്ട്‌മെൻ്റിലെ ലിഫ്റ്റ് അപകടത്തില്‍ പെട്ട്...

പുന്നമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ പോലീസ് മർദ്ദനം

0
പുന്നമൂട്: പുന്നമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ പോലീസ് മർദ്ദനം. നേമം പോലീസ്...

ഓണക്കാലത്ത് സജീവമായി സ്പാകൾ കേന്ദ്രീച്ചുള്ള ലഹരിവില്പന സംഘം

0
തളിപ്പുഴ: സമൂഹത്തിന് വിപത്തായ ലഹരിയെ പലവിധേനയും പോലീസും ഗവണ്മെന്റും ചേർന്ന്...

ഓണത്തിന് കോട്ടയം വഴി മൂന്ന് പ്രത്യേക ട്രെയിനുകള്‍ കൂടി

0
ന്യൂഡൽഹി: ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കോട്ടയം വഴി...