ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച മധ്യവയസ്കനെ പോലീസ് അറസ്റ്റു ചെയ്തു

For full experience, Download our mobile application:
Get it on Google Play

വണ്ടൻമേട്: ഇടുക്കി വണ്ടൻമേട് മാലിയിൽ ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച മധ്യവയസ്കനെ പോലീസ് അറസ്റ്റു ചെയ്തു. മാലി സ്വദേശി എട്ടര മണി എന്നറിയപ്പെടുന്ന 52 വയസുകാരനായ കെ മണിയാണ് പിടിയിലായത്. ഇക്കഴിഞ്ഞ ക്രിസ്മസ് അവധി ദിവസങ്ങളിലാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്. മാലി സ്വദേശിയായ മണി കുട്ടിയെ ബലമായി തൻറെ വീട്ടിലെത്തിച്ച് പല ദിവസങ്ങളിലായി മൂന്ന് തവണ പീഡിപ്പിച്ചെന്നാണ് പരാതി. ക്രിസ്മസ് അവധിക്ക് ശേഷം സ്ക്കൂളിലെത്തിയ പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. വയറുവേദന കൂടിയതോടെ കുട്ടി കാര്യങ്ങൾ കൂട്ടുകാരിയെ അറിച്ചു.

കൂട്ടുകാരി വിവരം അധ്യാപികയെ അറിയിച്ചു. തുടർന്ന് അധ്യാപിക മാതാപിതാക്കളേയും വിവരം അറിയിക്കുകയും വണ്ടൻമേട് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. പിന്നാലെ പോക്സോ വകുപ്പുള്‍പ്പടെ ചുമത്തി പോലീസ് മണിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പീഡന സമയത്ത് പ്രതി തന്‍റെ മുഖത്ത് എന്തോ സ്പ്രേ അടിച്ചതായും ശബ്ദമുണ്ടാക്കാതിരിക്കാൻ വായിൽ ടേപ്പ് ഒട്ടിച്ചതായും കുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. മണി മുൻപ് മൂന്ന് മോഷണ കേസുകളിലും അബ്കകാരി കേസുകളിലും ഉൾപ്പെട്ടിട്ടുള്ളയാളാണെന്ന് പോലീസ് പറഞ്ഞു. മണിയെ വേദ്യ പരിശോധനക്ക് ശേഷം നെടുംകണ്ടം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയുടെ പേരിലെ തട്ടിപ്പിൽ കേന്ദ്ര ഏജൻസികൾ‌ക്ക് പരാതി നൽകി ഷോൺ ജോർജ്

0
കോട്ടയം: മെസിയുടെ പേരിലെ തട്ടിപ്പിൽ കേന്ദ്ര ഏജൻസികൾ‌ക്ക് പരാതി നൽകി ബിജെപി...

ഇൻഡൊനീഷ്യയിൽ അഗ്നിപർവത സ്ഫോടനം ; വിമാന സർവീസുകൾ നിർത്തി

0
ജക്കാർത്ത : ഇൻഡൊനീഷ്യയിലുണ്ടായ വൻ അഗ്‌നിപർവത സ്ഫോടനത്തെത്തുടർന്ന് ഏഴ് വിമാനത്താവളങ്ങളുടെ പ്രവർത്തനം...

ഇപ്പോഴത്തെ നടപടി മൂന്ന് വർഷത്തെ നിയമപോരാട്ടത്തിൻ്റെ ഫലമാണെന്ന് ഷോൺ ജോർജ്

0
കോട്ടയം: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻ്റ്...

പ്രിയവർഗീസ് നിയമനക്കേസ് മാറ്റിവെച്ച് സുപ്രീം കോടതി ; സെപ്റ്റംബർ 22-ന് പരിഗണിക്കും

0
ന്യൂഡൽഹി : കണ്ണൂർ സർവകലാശാലയിലെ പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസ്...