തൃണമൂൽ കോൺഗ്രസ് നേതാവിനേയും പാർട്ടി പ്രവർത്തകനേയും പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത : സന്ദേശ്‌വാലിയിൽ തൃണമൂൽ കോൺഗ്രസ് നേതാവിനേയും പാർട്ടി പ്രവർത്തകനേയും അറസ്റ്റ് ചെയ്ത് പോലീസ്. തൃണമൂൽ നേതാവ് ഷിബപ്രസാദ് ഹസ്ര, ഉത്തം സർദാർ എന്നിവരെയാണ് സന്ദേശ്‌വാലിയിൽ നിന്ന് ശനിയാഴ്ച രാത്രിയോടെ പോലീസ് അറസ്റ്റ് ചെയ്തത്. കൂട്ടബലാത്സംഗം, കൊലപാതകശ്രമം എന്നീ കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്താൻ ബംഗാൾ പോലീസിനോട് കോടതി നിർദ്ദേശിച്ചതിന് പിന്നാലെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഷിബപ്രസാദ് സന്ദേശ്‌വാലി 2 ബ്ലോക്ക് പ്രസിഡന്റും, ഉത്തം സർദാർ പാർട്ടിയുടെ ജില്ലാ പരിഷത്ത് അഗവുമാണ്. ഒളിവിൽ കഴിയുന്ന തൃണമൂൽ നേതാവ് ഷെയ്ഖ് ഷാജഹാന്റെ അടുത്ത സഹായികളാണ് ഇവരെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഇരുവർക്കുമെതിരെ പീഡന പരാതി ഉയർന്നിരുന്നു. പരാതി നൽകിയവരിൽ ഒരു യുവതി കഴിഞ്ഞ ദിവസം ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുൻപാകെ ഷിബപ്രസാദിനും ഉത്തം സർദാറിനുമെതിരെ മൊഴി നൽകിയിരുന്നു. തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും, കൊലപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് ഇവർ പരാതിപ്പെട്ടത്. ഷിബപ്രസാദിനും ഉത്തം സർദാറിനുമെതിരെ പ്രദേശത്തെ സ്ത്രീകൾ പ്രതിഷേധം കടുപ്പിക്കുകയും ചെയ്തിരുന്നു. ഒന്നിലധികം ഏജൻസികൾ സ്ഥലത്ത് പരിശോധനയ്‌ക്ക് എത്തിയതിന് പിന്നാലെയാണ് ഇവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അംബായാഗം 2026 : ഓഫീസ് ഉദ്ഘാടനം എം. ജയചന്ദ്രൻ നിർവഹിച്ചു ; ഒരുക്കങ്ങൾ സജീവം

0
റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ 2026 ഒക്ടോബർ 9 മുതൽ 18 വരെ...

ചെന്നൈയുടെ രണ്ടാമത്തെ വിമാനത്താവളത്തിനായി പുതിയ നീക്കം; പരന്തൂരിന് പകരം രണ്ട് ബദൽ സ്ഥലങ്ങൾ കണ്ടെത്തി...

0
ചെന്നൈ: പരന്തൂര്‍ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതിന് പിന്നാലെ ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി...

സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി

0
ബംഗ്ളൂരു : സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. ബംഗളൂരു- ലണ്ടൻ...

സഹാറൻപൂരിൽ കലക്ടറേറ്റ് വളപ്പിലെ പള്ളി പൊളിച്ചുമാറ്റിയ നടപടിയിൽ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി അഖിലേഷ്...

0
ലക്നൗ: ഉത്തർപ്രദേശിലെ സഹാറൻപൂരിൽ കലക്ടറേറ്റ് വളപ്പിലെ പള്ളി പൊളിച്ചുമാറ്റിയ നടപടിയിൽ യോഗി...