ചൊവ്വാ ദോഷം മാറാനുള്ള പൂജ നടത്താനെന്ന വ്യാജേന യുവതിയുടെ സ്വര്‍ണ്ണ പാദസരം തട്ടിയെടുത്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ : ആലപ്പുഴയില്‍ ചൊവ്വാ ദോഷം മാറാനുള്ള പൂജ നടത്താനെന്ന വ്യാജേന യുവതിയുടെ സ്വര്‍ണ്ണ പാദസരം തട്ടിയെടുത്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി വണ്ടൻമേട് സ്വദേശി തുളസീ മന്ദിരത്തിൽ തുളസീധരന്‍റെ മകൻ ശ്യാം കുമാര്‍ (35) ആണ് പിടിയിലായത്. അമ്പലപ്പുഴ കരുമാടി സ്വദേശിയുടെ മകളുടെ പാദസരമാണ് ഇയാള്‍ തട്ടിയെടുത്തത്. വിവാഹം നടക്കാന്‍ ചൊവ്വാ ദോഷം മാറാനുള്ള പൂജ നടത്താനാണെന്ന് പറഞ്ഞാണ് ഇയാള്‍ പാദസരം തട്ടിയെടുത്ത്.

ഫേസ്ബുക്കിലൂടെയാണ് ശ്യാം കുമാര്‍ യുവതിയുമായി പരിചയത്തിലാവുന്നത്. വീട്ടിലെ വിവരങ്ങള്‍ അന്വേഷിക്കുകയും ചൊവ്വാദോഷത്തെക്കുറിച്ച് മനസിലാക്കുകയും ചെയ്ത യുവാവ് പെണ്‍കുട്ടിയുടെ കുടുംബവുമായി അടുപ്പമുണ്ടാക്കുകയായിരുന്നു. തുടർന്ന് യുവതിയുടെ കരുമാടിയിലുള്ള വീട്ടിലെത്തി കല്യാണ സംബന്ധമായ കാര്യങ്ങൾ ഗണിച്ചു പറയുകയും ദോഷം മാറാൻ പാദസരം പൂജിക്കണമെന്നു പറഞ്ഞു പാദസരം കൈക്കലാക്കി. ശേഷം ഇയാള്‍ ബൈക്കിൽ കടന്നു കളയുകയായിരുന്നു. ഇതോടെയാണ് യുവതിയും കുടുംബവും പറ്റിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് യുവതിയുടെ മാതാപിതാക്കൾ പോലീസില്‍ പരാതി നൽകി. അമ്പലപ്പുഴ പോലീസ് ഇൻസ്പെക്ടർ ദ്വിജേഷിന്‍റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് ഇടുക്കി കട്ടപ്പനയിൽ നിന്നും ശ്യാം കുമാറിനെ അറസ്റ്റ് ചെയ്തത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വീണ്ടും മൊബൈൽ ഫോൺ പിടികൂടി

0
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വീണ്ടും മൊബൈൽ ഫോൺ പിടികൂടി....

ലൈംഗികാതിക്രമ കേസ് ; സംവിധായകൻ രഞ്ജിത്തിനെതിരെ കുറ്റപത്രം ഇന്ന് നൽകും

0
കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരെയായ ലൈംഗികാതിക്രമ കേസിൽ കുറ്റപത്രം ഇന്ന് നൽകും. കുറ്റപത്രം സമർപ്പിക്കാൻ...

ഐഎഫ്എഫ്കെ തിരുവനന്തപുരത്തിന് വേണം ; 30 വർഷത്തെ ചരിത്രം ഓർമ്മിപ്പിച്ച് മന്ത്രിക്ക് കത്തുമായി ശശി...

0
തിരുവനന്തപുരം: പുതിയതായി പ്രഖ്യാപിച്ച ജെ സി ഡാനിയേൽ ഇന്‍റർനാഷണൽ ഫിലിം സിറ്റിയെ...