കളമശേരി: കുസാറ്റ് കാമ്പസിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എം. മെഷീന്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ പൂഞ്ഞാര്‍ കല്ലിടയില്‍ സുബിന്‍ സുകുമാരനെ (31) പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ എറണാകുളം നോര്‍ത്ത് പോലീസ് പെട്രോളിംഗ് നടത്തവേ കലൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ട് ചോദ്യം ചെയ്യുകയും കൈക്ക് പൊള്ളലേറ്റ പാട് കണ്ട് സംശയം തോന്നി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പ്രതിയെ കളമശേരി പോലീസിന് കൈമാറി തെളിവെടുപ്പ് നടത്തി.
കാമ്പസില്‍ കരാറടിസ്ഥാനത്തില്‍ സുരക്ഷാ ജീവനക്കാരനായിരുന്ന സുബിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിലെ വൈരാഗ്യമാണ് തീയിടാന്‍ കാരണമെന്ന് പോലീസ് പറഞ്ഞു. 2018 ല്‍ ഗുരുവായൂരമ്പലത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ പ്രചാരണം നടത്തിയതിന് അറസ്റ്റിലായ പ്രതിയെ ജാമ്യത്തിലെടുക്കാന്‍ ആരും തയ്യാറാകാതിരുന്നതിനാല്‍ അടുത്ത കാലത്താണ് പുറത്തിറങ്ങിയത്.