ഗൂഡല്ലൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചതിനു വരനെയും വരന്റെ മാതാപിതാക്കളെയും പെൺകുട്ടിയുടെ മാതാപിതാക്കളെയും ദേവാല പോലീസ് പോക്സോ നിയമത്തിൽ അറസ്റ്റ് ചെയ്തു. ദേവാല മൂച്ചികുന്നിലെ വിജയകുമാർ(22) പിതാവ് കുമാർ, അമ്മ ശിവകാമി, പെൺകുട്ടിയുടെ പിതാവ് പുനിതരാജ, അമ്മ വിജയകുമാരി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി 6 മാസം ഗർഭിണിയാണ്. സോഷ്യൽ വെൽഫെയർ ഓഫിസർ രേണുകയുടെ പരാതിയെ തുടർന്നാണ് നടപടി.
പ്രായപൂർത്തിയാകാതെ വിവാഹം ; വരനും വധൂവരന്മാരുടെ മാതാപിതാക്കളും അറസ്റ്റിൽ
RECENT NEWS
Advertisment