വാക്‌സീന്‍ നയത്തിനെതിരെ സമരം ചെയ്ത സിപിഐ നേതാവിന്റെ കട അടിച്ചു തകര്‍ത്തു

For full experience, Download our mobile application:
Get it on Google Play

ചേര്‍ത്തല : കണ്ടമംഗലം ക്ഷേത്രത്തിന് സമീപം സ്റ്റേഷനറി കട സാമൂഹ്യ വിരുദ്ധര്‍ അടിച്ചു തകര്‍ത്തു. കടക്കരപ്പള്ളി പൊള്ളയില്‍ പി ഡി ഗഗാറിന്റെ ഉടമസ്ഥതയിലുള്ള സ്റ്റേഷനറി കടയാണ് ബുധനാഴ്ച രാത്രി തകര്‍ത്തത്. സിപിഐ മണ്ഡലം കമ്മറ്റി അംഗവും കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തംഗവും കണ്ടമംഗലം ക്ഷേത്രം പ്രസിഡന്റുമായ ഗഗാറിന്‍ സൗജന്യ വാക്‌സിന്‍ നിഷേധിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ സിപിഐ ജില്ലാ കമ്മിറ്റി ആഹ്വാനം അനുസരിച്ച് കടയ്ക്ക് മുന്നില്‍ സത്യാഗ്രഹസമരം നടത്തുകയും അതിന്റെ ചിത്രം സോഷ്യല്‍ മീഡിയായില്‍ പങ്കുവെയ്ക്കുകയും ചെയ്തു.

എന്നാല്‍ ക്ഷേത്രത്തിന് സമീപമുള്ള കടയില്‍ സമരം നടത്തിയതിനെ ബിജെപി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് രാത്രിയില്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ കട അടിച്ചു തകര്‍ത്തത്. 30,000 രൂപയോളം നഷ്ടം വന്നതായി ഗഗാറിന്‍ പറഞ്ഞു. സമീപ വ്യാപാര സ്ഥാപനങ്ങളിലെയും വീടുകളിലെയും സി സി ടി വി കാമറകള്‍ പരിശോധിച്ച് അക്രമികളെ കണ്ടെത്തുമെന്ന് പട്ടണക്കാട് പോലീസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മധ്യപ്രദേശിൽ മോട്ടോർ പമ്പ് മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് ദലിത് യുവാക്കളെ പോസ്റ്റിൽ കെട്ടിയിട്ട് ഷോക്കടിപ്പിച്ചു

0
ഭോപ്പാൽ: മധ്യപ്രദേശിൽ മോട്ടോർ പമ്പ് മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് ദലിത് യുവാക്കളെ പോസ്റ്റിൽ...

ഡൽഹിയിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ ഏഴുദിവസത്തേക്ക് ട്രെയിൻ വാടകക്കെടുത്ത് സി.പി.ഐ

0
തിരുവനന്തപുരം: സെപ്തംബർ ഒന്നിന് ഡൽഹിയിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നുള്ള...

കാസർകോട് ജനറൽ ആശുപത്രിയിൽ 9 വയസുകാരൻ ശസ്‌ത്രക്രിയക്കിടെ മരിച്ചു

0
കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിൽ 9 വയസുകാരൻ ശസ്‌ത്രക്രിയക്കിടെ മരിച്ചു. ബേടകം തലേക്കുന്ന്...

കൂടല്‍ വ്യാജ പീഡന പരാതിക്കേസില്‍ നീതി ലഭിച്ചില്ലെന്ന് പോലീസ് അതിക്രമത്തിനിരയായ 20 കാരന്‍

0
പത്തനംതിട്ട: കൂടല്‍ വ്യാജ പീഡന പരാതിക്കേസില്‍ നീതി ലഭിച്ചില്ലെന്ന് പോലീസ് അതിക്രമത്തിനിരയായ...