കോവിഡ്‌ കാലത്തെ കൊള്ള ; സ്വകാര്യ ലാബുകള്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നിരക്ക് കുറച്ചില്ല

For full experience, Download our mobile application:
Get it on Google Play

കോട്ടയം : സംസ്ഥാനത്ത് സ്വകാര്യ ലാബുകളിലെ കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറച്ചതായി കഴിഞ്ഞദിവസം ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. 1700 രൂപയായിരുന്നു കേരളത്തില്‍ സ്വകാര്യ ലാബുകളിലെ ആര്‍ ടി പി സി ആര്‍ പരിശോധന നിരക്ക്. ഇത് 500 രൂപയാക്കി കുറച്ചെന്ന് ആയിരുന്നു ആരോഗ്യമന്ത്രി അറിയിച്ചത്. എന്നാല്‍ പല സ്വകാര്യ ലാബുകളിലും ഇത് പ്രാബല്യത്തില്‍ വന്നിട്ടില്ല. 1700 രൂപയാണ് മിക്ക സ്വകാര്യ ലാബുകളും ഇന്നും ഈടാക്കിയത്. ഉത്തരവ് ലഭിച്ചിട്ടില്ലെന്നാണ് ലാബ് അധികൃതരുടെ വിശദീകരണം.

ഐ സി എം ആര്‍ അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ വിപണിയില്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമായതിനെ തുടര്‍ന്നാണ് ആര്‍ ടി പി സി ആര്‍ പരിശോധന നിരക്ക് കുറച്ചത്. നേരത്തെ 1500 രൂപയായി കുറച്ചിരുന്നെങ്കിലും ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് 1700 രൂപയാക്കിയതെന്ന് മന്ത്രി വ്യക്തമാക്കി.

ടെസ്റ്റ് കിറ്റ്, എല്ലാ വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാര്‍ജ് എന്നിവ ഉള്‍പ്പെടെയാണ് ഈ നിരക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ നിരക്ക് പ്രകാരം മാത്രമായിരിക്കും ഐ സി എം ആര്‍, സംസ്ഥാന അംഗീകൃത ലബോറട്ടറികള്‍ക്കും ആശുപത്രികള്‍ക്കും പരിശോധന നടത്താന്‍ കഴിയൂ. അതേസമയം എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായാണ് കോവിഡ് പരിശോധനകള്‍ നടത്തുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചാന്ദിപുര വൈറസ് ഭീതിയിൽ ഗുജറാത്ത്; ഫലപ്രദമായ വാക്സിനുകളില്ലാതെ ആരോഗ്യമേഖല പ്രതിസന്ധിയിൽ

0
അഹമ്മദാബാദ്: ഗുജറാത്തിൽ ചാന്ദിപുര വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ...

പി.എസ്.സിക്ക് വിവരാവകാശ കമ്മീഷന്റെ അന്ത്യശാസനം

0
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേട് വിവാദത്തിൽ നിർണായക ഇടപെടലുമായി സംസ്ഥാന...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
അസിസ്റ്റന്റ് പ്രൊഫസര്‍ അഭിമുഖം ഓഗസ്റ്റ് ആറിന് അടൂര്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ്...

പ്ലസ് വൺ വിദ്യാർഥിയെ പ്ലസ് ടു വിദ്യാർത്ഥികൾ ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി

0
എറണാകുളം: പെരുമ്പാവൂരിൽ കീഴില്ലം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ്...