ചികിത്സ ലഭിച്ചില്ല : ഭാര്യയുടെ മൃതദേഹം സംസ്കരിക്കാൻ വിട്ടുകൊടുക്കാതെ ഭർത്താവിന്റെ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : ആശുപത്രികളിൽ പ്രവേശനം ലഭിക്കാതെ മരിച്ച കോവി‍ഡ് ബാധിതയായ പ്രിയതമയുടെ മൃതദേഹം സംസ്കരിക്കാൻ വിട്ടുകൊടുക്കാതെ  മണിക്കൂറുകളോളം പ്രതിഷേധിച്ച് ഗൃഹനാഥൻ. ബെംഗളൂരുവിലെ വിദ്യാരണ്യപുരയിൽ ചൊവ്വാഴ്ച രാത്രിയാണ് ഈ ദൃശ്യങ്ങൾക്കു കളമൊരുങ്ങിയത്.

കോവിഡ് മാനദണ്ഡപ്രകാരം മൃതദേഹം ദഹിപ്പിക്കാൻ കൊണ്ടുപോകാൻ ആംബുലൻസ് എത്തിയിട്ടും ആരോഗ്യമന്ത്രിയും കോർപ്പറേറ്ററും എത്താതെ ഭാര്യ ഗിരിജയുടെ (41) മൃതദേഹം വിട്ടുകൊടുക്കാൻ കഴിയില്ലെന്ന നിലപാടിൽ സ്വകാര്യ കമ്പനി ജീവനക്കാരനായ ശിവു ഉറച്ചുനിന്നു. പോലീസ് എത്തിയാണ് പിന്നീട് മൃതദേഹം ഏറ്റുവാങ്ങിയത്.

വീട്ടിൽ ക്വാറന്റീനിലായിരുന്ന ഗിരിജയ്ക്ക് ചൊവ്വാഴ്ച കടുത്ത ശ്വാസംമുട്ടൽ അനുഭവപ്പെട്ടിരുന്നു. നഗരത്തിലെ ചില ആശുപത്രികളെ സമീപിച്ചെങ്കിലും ഇവിടെയൊന്നും ഓക്സിജൻ കിടക്കയില്ലെന്നു ചൂണ്ടിക്കാട്ടി പ്രവേശനം നിഷേധിച്ചു. തുടർന്ന് വീട്ടിൽ തിരിച്ചെത്തിച്ച ഗിരിജ രാത്രിയോടെ മരിച്ചു. ഇവരുടെ 2 പെൺമക്കളുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാരാണ് മരണവിവരം ബിബിഎംപിയെയും പോലീസിനെയും അറിയിച്ചത്. തുടർന്നാണ് മൃതദേഹം ശ്മശാനത്തിലേക്കു കൊണ്ടുപോകാൻ ആംബുലൻസ് എത്തിയതും നാടകീയ രംഗങ്ങൾക്കു സാക്ഷ്യം വഹിച്ചതും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴക്കെടുതികളിൽ വലഞ്ഞ് പത്തനംതിട്ട, കോട്ടയം ജില്ലകൾ

0
തിരുവനന്തപുരം: തിങ്കളാഴ്ച മഴയുടെ ശക്തി കുറഞ്ഞെങ്കിലും വെള്ളക്കെട്ടുകെടുതികളും മണ്ണിടിച്ചിലും ഉരുൾപൊട്ടലും തുടർന്നു....

ഒഴുകിപ്പോയ വാട്ടർടാങ്ക് പിടിക്കാൻ ശ്രമിക്കവേ അപകടം ; വെള്ളക്കെട്ടിൽ വീണ യുവാവിനെ കാണാതായി

0
കോട്ടയം: മണർകാട് വെള്ളക്കെട്ടിൽ വീണ് യുവാവിനെ കാണാതായി. മണർകാട് പറമ്പുകര സ്വദേശി...

പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് സ്വർണ്ണ കവർച്ച ; പ്രതിയെ 3...

0
ആലപ്പുഴ: നഗരത്തിൽ പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് കവർച്ച....

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...