കാറിൽ മാരകായുധങ്ങളുമായെത്തിയ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

 തിരുവനന്തപുരം :  കാറിൽ മാരകായുധങ്ങളുമായെത്തിയ മൂന്ന് പേരെ കോവളം പോലീസ് കസ്റ്റഡിയിലെടുത്തു.വിള വീട്ടിൽ പാലപ്പൂര് മനുകുമാർ(29) പാലപ്പൂര് നെടിയവിള വീട്ടിൽഉണ്ണി (34) പുഞ്ചക്കരി മണ്ണക്കല്ലുവിളയിൽ ആഷിക്( 23 ) എന്നിവരാണ് അറസ്റ്റിലായത്.സിഐ പ്രൈജു. ജി, എസ്.ഐ മാരായ അനീഷ് കുമാർ, സുരേഷ് കുമാർ, എ.എസ്.ഐ മുനീർ, സിപിഒ മാരായ സൽവദാസ്, സുധീർ, അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

മുട്ടയ്ക്കാടിന് സമീപം നടത്തിയ വാഹനപരിശോധനയ്ക്കിടെ അമിതവേഗതയിൽ എത്തിയ കാർ പോലീസ്കാര്‍ തടഞ്ഞു.വാഹനം ഓടിച്ചു വന്ന ആഷികിനെ പിടികൂടി നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് വാഹനത്തിൽ നിന്ന് ഓടി രക്ഷപ്പെട്ടത് മനുവും കൂട്ടാളികളുമാണെന്ന് അറിഞ്ഞത്.

തുടർന്ന് നടന്ന തെരച്ചിലിലാണ് മനുവും ഉണ്ണിയും പിടിയിലായത്. പ്രതികൾ സഞ്ചരിച്ച വാഹനം പരിശോധിച്ചതിൽ കാറിൽ നിന്ന് ഒരു പിസ്റ്റളും, വടിവാൾ, വെട്ടുകത്തി, കത്തി, രണ്ട് മൊബൈൽ ഫോണുകൾ എന്നിവയും പോലീസ് കണ്ടെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച് ഇറാൻ ; ധൃതിയില്ലെന്ന് യുഎസ്...

0
ടെഹ്‌റാൻ: അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച്...

നീറ്റ്, ജെ.ഇ.ഇ പരീക്ഷാ രീതികളിൽ വൻ മാറ്റത്തിന് ശുപാർശ ; സ്‌കൂൾ സിലബസും എൻട്രൻസും...

0
ന്യൂഡൽഹി: ദേശീയ തലത്തിൽ നടത്തുന്ന നീറ്റ്, ജെ.ഇ.ഇ പ്രവേശന പരീക്ഷകളുടെ രീതിയിലും...

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...