പോലീസ് അതിക്രമം മുഖ്യമന്ത്രിയുടെ അറിവോടെ : പുതുശ്ശേരി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്‌ ഹൗസിലേക്ക് ആശാ പ്രവർത്തകർ പോലീസിന്റെ മുൻകൂർ അനുമതി വാങ്ങി സമാധാനപരമായി നടത്തിയ മാർച്ചിന് നേരെ പോലീസ് നടത്തിയ അതിക്രമം സമരത്തെ അടിച്ചൊതുക്കാൻ മുഖ്യമന്ത്രി നൽകിയ നിർദ്ദേശപ്രകാരം അരങ്ങേറിയതാണെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാനും ആശാ സമര സഹായസമിതി ജില്ലാ ചെയർമാനുമായ ജോസഫ് എം.പുതുശ്ശേരി. ആളില്ലാ സമരം എന്നുപറഞ്ഞ് നേരെത്തെ ആക്ഷേപിക്കുകയും ആനുകൂല്യ വർദ്ധനവിന് നിയമിച്ച കമ്മീഷൻ റിപ്പോർട്ട് നൽകി മാസങ്ങൾ കഴിഞ്ഞിട്ടും അത് പ്രഖ്യാപിക്കാതെ പിടിവാശി കാണിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ അസഹിഷ്ണുതയാണ് ഇതിനെല്ലാം കാരണം. സമരത്തെ അവഗണിക്കാനും അടിച്ചമർത്താനും നോക്കുന്നതോറും കേരളീയ സമൂഹത്തിന്റെ എല്ലാ തുറകളിലുംപെട്ടവരുടെ വ്യാപക പിന്തുണ ലഭിച്ച് സമരം ശക്തിപ്പെടുകയാണു ണ്ടായതെന്നും അതുകൊണ്ടുതന്നെ ആവശ്യങ്ങൾ അംഗീകരിച്ച് ഈ സമരത്തിന് മുന്നിൽ മുഖ്യമന്ത്രിക്കു മുട്ടുമടക്കേണ്ടി വരുമെന്നും പുതുശ്ശേരി പറഞ്ഞു.

ക്ലിഫ്‌ ഹൗസ് മാർച്ചിന് നേരെ നടന്ന പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ആശാസമര സഹായ സമിതി ജില്ലാ കമ്മിറ്റി ഗാന്ധി സ്ക്വയറിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരസഹായ സമിതി നിയോജകമണ്ഡലം കൺവീനർ കെ. ജാസിംകുട്ടി അധ്യക്ഷത വഹിച്ചു. ലക്ഷ്മി ആർ. ശേഖർ, എസ്. ശ്രീജ, എസ്. ഫാത്തിമ,അഡ്വ. ബാബു വർഗീസ്, അബ്ദുൽ കലാം ആസാദ്, അജിത്ത് മണ്ണിൽ, കെ. എസ്. ഗോപി, നാസർ തോണ്ടമണ്ണിൽ, ഏബൽ മാത്യു, ബിനു ബേബി, എസ്. അബ്സൽ, പി. പ്രവിത, സജിനി മോഹൻ, ടി. എം. മാത്യു എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...