കുട്ടികളെ പോലീസ് മര്‍ദ്ദിച്ച സംഭവം : അന്വേഷണം നടത്തി നടപടിയെടുക്കാന്‍ കമ്മീഷന്‍ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഓണ്‍ലൈന്‍ പഠനത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത നാലു കുട്ടികളെ കാട്ടാക്കട പോലീസ് കേബിള്‍ വയര്‍ കൊണ്ട് മര്‍ദ്ദിക്കുകയും സ്റ്റേഷനില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്‌തെന്ന പരാതിയില്‍ നടപടിയെടുക്കാന്‍ സംസ്ഥാന ബാലാവകശ സംരക്ഷണ കമ്മീഷന്‍ ഉത്തരവായി.

കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ. വി. മനോജ്കുമാര്‍, അംഗം കെ. നസീര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ്. വസ്തുതകളുടെ അടിസ്ഥാനത്തില്‍ കുട്ടികളുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനും സംഭവവുമായി ബന്ധപ്പെട്ട് സബ് ഇന്‍സ്‌പെക്ടര്‍മാരായ ടി.അനീഷ്, സുരേഷ്‌കുമാര്‍, പോലീസുകാരായ അനുരാഗ്, ബിനു എന്നിവര്‍ക്കെതിരെ ആരംഭിച്ച വകുപ്പുതല നടപടി സമയബന്ധിതമായി പൂര്‍ത്തിയാക്കാനുമാണ് കമ്മീഷന്‍ ഉത്തരവായത്.

ഇതു സംബന്ധിച്ച്‌ സ്വീകരിച്ച നടപടി 30 ദിവസത്തിനകം അറിയിക്കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.സംഭവത്തെ തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ 7ന് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി. മനോജ് കുമാര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച്‌ പോലീസ് വാഹനത്തില്‍ നിന്നും കുട്ടികളെ മര്‍ദ്ദിക്കാന്‍ ഉപയോഗിച്ചതായി പറയുന്ന കേബിള്‍ വയര്‍ കണ്ടെടുത്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...