കുണ്ടറയില്‍ അറസ്റ്റ് രേഖപ്പെടുത്താനെത്തിയ പോലീസിനെ ആക്രമിച്ച്‌ പ്രതിയുടെ മാതാപിതാക്കള്‍ ; പ്രതി ഓടി രക്ഷപെട്ടു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കുണ്ടറയില്‍ അറസ്റ്റ് രേഖപ്പെടുത്താനെത്തിയ പോലീസിനെ ആക്രമിച്ച്‌ പ്രതിയുടെ മാതാപിതാക്കള്‍. അവസരം മുതലാക്കി പ്രതി ഓടി രക്ഷപ്പെട്ടു. അയല്‍വാസിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒന്നാം പ്രതിയായ പടപ്പാക്കര ഫാത്തിമ ജംഗ്ഷന്‍ സ്വദേശി അബിന്‍ ചാള്‍സാണ് രക്ഷപ്പെട്ടത്. മാവേലിക്കരയില്‍ കൊലപാതക കേസില്‍ പ്രതിയായ അബിന്‍ ജാമ്യത്തിലിറങ്ങിയതറിഞ്ഞാണ് എ.എസ്.ഐ സതീശന്‍, സി.പി.ഒ റിജു എന്നിവര്‍ വീട്ടിലെത്തിയത്. വീട്ടില്‍ നിന്ന് പുറത്തിറക്കി അറസ്റ്റ് രേഖപ്പെടുത്താനൊരുങ്ങുമ്പോള്‍ പ്രതിയുടെ അച്ഛനും അമ്മയും പോലീസിനെ ആക്രമിച്ചു. ഈ സമയം പ്രതി ഓടി രക്ഷപെടുകയായിരുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ പോലീസുകാര്‍ കുണ്ടറ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പോലീസിനെ ആക്രമിക്കല്‍, പ്രതിയെ രക്ഷപ്പെടുത്തല്‍ എന്നിങ്ങനെ രണ്ട് കേസുകള്‍ പ്രതിക്കും മാതാപിതാക്കള്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്തു. പ്രതിക്കായി കുണ്ടറ പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....