ഉണക്കാനിട്ട കാപ്പിക്കുരു പശുതിന്നെന്ന് ആരോപിച്ച്‌ ക്ഷീര കര്‍ഷകന് ക്രൂരമര്‍ദനം

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ : ഉണക്കാനിട്ട കാപ്പിക്കുരു പശുതിന്നെന്ന് ആരോപിച്ച്‌ ക്ഷീരകര്‍ഷകന് ക്രൂരമര്‍ദനം. കല്‍പ്പറ്റ പെരുന്തട്ട സ്വദേശി വിജയനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ ഓടത്തോട് സ്വദേശി റസാഖിനെ മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തു. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇന്നലെ വൈകീട്ടാണ് പശുവിനെ മേയ്ക്കാനായി വിജയന്‍ ഓടത്തോട് പോയത്. മേച്ചുകഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചെത്തിയെങ്കിലും റസാഖ് വിളിച്ചുവരുത്തി ഇരുമ്പുവടികൊണ്ട് മര്‍ദിക്കുകയായിരുന്നു. എന്നാല്‍ തന്റെ പശു കാപ്പിക്കുരു തിന്നിട്ടില്ലെന്നാണ് വിജയന്‍ പറയുന്നത്.

സംഭവത്തിനുപിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിജയന്റെ ശരീരമാസകലം മര്‍ദനമേറ്റ പാടുകളുണ്ട്. അറസ്റ്റിലായ റസാഖ് കുറ്റം സമ്മതിക്കുകയും ചെയ്തു. പ്രതിക്ക് വിജയനോട് മുന്‍വൈരാഗ്യമില്ലെന്നാണ് പോലീസിന്റെ വിശദീകരണം. മര്‍ദനത്തിന്റെ യഥാര്‍ഥ കാരണം വിശദമായ ചോദ്യം ചെയ്യലിനു ശേഷമെ വ്യക്തമാവുകയുള്ളൂവെന്നും പോലീസ് പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...