ഇടുക്കിയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ബസ് ജീവനക്കാരന്റെ അതിക്രമം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കിയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ബസ് ജീവനക്കാരന്റെ അതിക്രമം. കരിങ്കുന്നം സ്‌റ്റേഷനിലാണ് സംഭവം. മുണ്ടക്കയം സ്വദേശി ഷാജിയാണ് പോലീസ് സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പ്രതി പോലീസ് വാഹനത്തിന്റെ ഗ്ലാസ്സും സിസിടിവി ക്യാമറകളും തകര്‍ത്തു. അക്രമാസക്തനായി പോലീസുകാരെയും അക്രമിച്ചു. ഇയാള്‍ കഴിഞ്ഞ ദിവസം മറ്റൊരു ബസിലെ ജീവനക്കാരുമായി പ്രശ്നമുണ്ടാക്കിയ സംഭവത്തില്‍ ബസ് ജീവനക്കാരുടെ പരാതിയിലാണ് കരിങ്കുന്നം പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സ്‌റ്റേഷനില്‍ എത്തിച്ചതിന് പിന്നാലെ പ്രതി പോലീസിന് നേരെ അസഭ്യവര്‍ഷം നടത്തുകയും അക്രമം നടത്തുകയുമായിരുന്നു.

സംഭവത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും മറ്റൊരു പോലീസുകാരനെ ഇയാള്‍ കടിക്കുകയും ചെയ്തു. ഏറെ പണിപ്പെട്ടാണ് ഉദ്യോഗസ്ഥര്‍ ഇയാളെ കീഴ്‌പ്പെടുത്തിയത്. ഇയാള്‍ കൂടുതല്‍ അക്രമാസക്തനായതോടെ പോലീസുകാര്‍ പ്രതിയുടെ സുഹൃത്തുക്കളെ വിളിച്ചു വരുത്തി. ഇയാള്‍ കുറച്ച്‌ വര്‍ഷങ്ങളായി മാനസിക രോഗത്തിന് ചികിത്സയിലാണെന്നാണ് സുഹൃത്തുക്കള്‍ പോലീസിന് നല്‍കിയ മൊഴി. തൊടുപുഴ – പാലാ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാരനാണ് ഇയാള്‍. കോടതിയില്‍ വെച്ച്‌ മജിസ്ട്രേറ്റിനെ ആക്രമിച്ചതുള്‍പ്പെടെ ചിറ്റാര്‍ സ്റ്റേഷനില്‍ എട്ടു കേസുകളില്‍ പ്രതിയാണ് ഷാജി. തലയോലപ്പറമ്പിലും ഇയാള്‍ ഒരു കേസില്‍ പ്രതിയാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രംപ് താന്തോന്നിയായ സാമ്രാജ്യത്വവാദിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

0
തിരുവനന്തപുരം: ട്രംപ് താന്തോന്നിയായ സാമ്രാജ്യത്വവാദിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ....

കുട്ടികളുടെ സുരക്ഷയേക്കാൾ വലുത് പണമോ? ചാറ്റ്ജിപിടിയുടെ അണിയറക്കാർക്കെതിരെ അമേരിക്കയിൽ വൻ കേസ്!

0
വാഷിംഗ്ടൺ: സുരക്ഷാ മുൻകരുതലുകളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട്, ഉപയോക്താക്കൾക്ക് ദോഷകരമായി ബാധിക്കുമെന്ന് പൂർണ്ണ ബോധ്യമുണ്ടായിട്ടും...

വടശ്ശേരിക്കരയില്‍ കാടുകയറിയ സര്‍ക്കാര്‍ ഭൂമി പൊതു ജനങ്ങള്‍ക്ക് ഭീഷണി

0
വടശ്ശേരിക്കര : വടശ്ശേരിക്കരയില്‍ കാടുകയറി കിടക്കുന്ന സര്‍ക്കാര്‍ ഭൂമി പൊതു ജനങ്ങള്‍ക്ക്...

ധനനയ പ്രഖ്യാപനം നാളെ നടക്കാനിരിക്കെ ആർബിഐയുടെ അടിയന്തര നീക്കം ; വിപണിയിൽ ചർച്ചയായി കേന്ദ്ര...

0
മുംബൈ: വെള്ളിയാഴ്ച കേന്ദ്ര ബാങ്ക് ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കുന്ന പുതിയ ധനനയ (Monetary...