പോലീസ് ചമഞ്ഞ് യുവാവിനെ മർദിച്ചു ; മലപ്പുറത്ത് ഒരാൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കുറ്റിപ്പുറം : മലപ്പുറം കുറ്റിപ്പുറത്ത് പോലീസ് ചമഞ്ഞ് യുവാവിനെ വാഹനം തടഞ്ഞ് നിര്‍ത്തി മർദിച്ച് ഫോൺ ഉൾപ്പെടെ കവർന്ന സംഘത്തിലെ ഒരാൾ അറസ്റ്റിൽ. തൃശൂര്‍ വടക്കേക്കാട് സ്വദേശി സുബിനാണ് കുറ്റിപ്പുറം പോലീസിന്റെ പിടിയിലായത്. തിരൂര്‍ പുല്ലൂണി സ്വദേശിയായ അരുണ്‍ജിത്തിന് ആയിരുന്നു മർദ്ദനം ഏറ്റത്. ഈ മാസം മൂന്നിന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. സുഹൃത്തിനെ കുറ്റിപ്പുറത്ത് കൊണ്ട് വന്നാക്കി തിരിച്ചു മടങ്ങുന്നതിനിടെയാണ് നാലംഗ സംഘമെത്തി തിരൂര്‍ പുല്ലൂണി സ്വദേശിയായ അരുണ്‍ ജിത്തിന്റെ വാഹനം തടഞ്ഞ് നിര്‍ത്തി ക്രൂരമായി മര്‍ദിച്ചത്. തുടര്‍ന്ന് പോക്കറ്റില്‍ ഉണ്ടായിരുന്ന ഐ ഫോണടക്കം സംഘം തട്ടിയെടുത്തു.

പിന്നീട് അരുണിനെ സ്‌കൂട്ടറില്‍ കയറ്റി എടപ്പാള്‍ നടുവട്ടത്ത് ഉപേക്ഷിക്കുക ആയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആണ് തൃശൂര്‍ വടക്കേക്കാട് സ്വദേശി സുബിന്‍ കുറ്റിപ്പുറം പോലീസിന്റെ പിടിയിലായത്. ഇയാള്‍ ഓടിച്ചിരുന്ന ബൈക്കും തട്ടിയെടുത്ത ഐ ഫോണും പോലീസ് കണ്ടെടുത്തു. മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള സംഘമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. കേസില്‍ ഇനിയും മൂന്നു പ്രതികളെ പിടികൂടാനുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...