മുംബൈ : മുംബൈയില്‍ 24 മണിക്കൂറിനിടെ 28 പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സേനയിലെ സജീവ കോവിഡ് ബാധിതരുടെ എണ്ണം 1,273 ആയി. പുനെ സിറ്റിയില്‍ കഴിഞ്ഞ ദിവസം 21 പോലീസുകാര്‍ക്ക് കൂടി കോവിഡ് പോസിറ്റീവായി. ഇതോടെ പുനെയിലെ പോലീസുകാര്‍ക്കിടയിലെ സജീവ രോഗികളുടെ എണ്ണം 504 ആയി. അതേസമയം മുംബൈയില്‍ 6,149 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം തിങ്കളാഴ്ച 5,956 പേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്, 3.24 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. മുംബൈയില്‍ 24 മണിക്കൂറിനുള്ളില്‍ ഏഴു മരണമാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. രോഗമുക്തി നിരക്ക് 94 ശതമാനമാണ്. മുംബൈയില്‍ 44,084 സജീവ രോഗികളുണ്ട്. 575 പേര്‍ വിവിധ ആശുപത്രികളിലാണ്. .
മുംബൈയില്‍ 24 മണിക്കൂറിനിടെ 28 പോലീസുകാര്‍ക്ക് കോവിഡ്
RECENT NEWS
Advertisment