വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്താതെ പോലീസിന് രഹസ്യവിവരങ്ങള്‍ കൈമാറാം ; ചെയ്യേണ്ടത് ഇത്ര മാത്രം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്വന്തം വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്താതെ തന്നെ രഹസ്യവിവരങ്ങള്‍ കൈമാറാനുള്ള സംവിധാനമൊരുക്കി കേരള പോലീസ്. പോലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പിലാണ് ഇതിനായുള്ള സൗകര്യം സജ്ജമാക്കിയിട്ടുള്ളത്. പോലീസുമായി പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുന്ന വിവരങ്ങളും കുറ്റകൃത്യങ്ങളെയും കുറ്റവാളികളെയും കുറച്ചുള്ള വിവരങ്ങളും ഇതിലൂടെ അറിയിക്കാമെന്ന് പോലീസ് പറഞ്ഞു. നിയമലംഘനങ്ങളും കുറ്റകൃത്യങ്ങളും പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടത് പൗരബോധമുള്ള സമൂഹത്തിന്റെ കടമയാണ്. കുറ്റകൃത്യങ്ങള്‍ തടയാനും ക്രമസമാധാനം നിലനിര്‍ത്താനും പോലീസിന് പൊതുജനങ്ങളുടെ പിന്തുണയും സഹകരണവും അനിവാര്യമാണെന്നും പോലീസ് അറിയിച്ചു.

കേരളാ പോലീസിന്റെ കുറിപ്പ്: സ്വന്തം വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്താതെ തന്നെ എന്തെങ്കിലും വിവരം പോലീസിന് കൈമാറാനുണ്ടോ? പോലീസുമായി പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുന്ന രഹസ്യ വിവരങ്ങളും കുറ്റകൃത്യങ്ങളെയും കുറ്റവാളികളെയും കുറച്ചുള്ള വിവരങ്ങളും നിങ്ങളുടെ വ്യക്തി വിവരം വെളിപ്പെടുത്താതെ തന്നെ പോലീസിനെ അറിയിക്കാവുന്നതാണ്. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പില്‍ ഇതിനായുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്.

ഇതിനായി പോല്‍ ആപ്പിലെ service എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത ശേഷം Share Information Anonymously എന്ന icon ക്ലിക്ക് ചെയ്ത് രഹസ്യവിവരം പോലീസിന് കൈമാറാവുന്നതാണ്. കുറ്റകൃത്യം നടന്ന സ്ഥലം, തീയതി, ലഘുവിവരണം, ചിത്രങ്ങളടക്കം ആപ്പ് മുഖേന നല്‍കാം. ഇത്തരം പതിനായിരത്തോളം വിവരങ്ങളാണ് പോലീസിനെ സഹായിക്കാനായി പൊതുജനങ്ങള്‍ ഇതുവരെ കൈമാറിയത്. നമുക്ക് ചുറ്റും നടക്കുന്ന നിയമലംഘനങ്ങളും കുറ്റകൃത്യങ്ങളും കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടത് പൗരബോധമുള്ള ഒരു സമൂഹത്തിന്റെ കടമയാണ്. കുറ്റകൃത്യങ്ങള്‍ തടയാനും ക്രമസമാധാനം നിലനിര്‍ത്താനും പോലീസിന് പൊതുജനങ്ങളുടെ പിന്തുണയും സഹകരണവും അനിവാര്യമാണ്. അതിനായി പോല്‍ ആപ്പിലെ ഈ സൗകര്യം പരമാവധി വിനിയോഗിക്കാം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വി.ഡി സതീശന്‍ സര്‍ക്കാരിന്റെ പുതിയ ബജറ്റില്‍ ഇടംപിടിച്ച് തിരുവല്ലയുടെ വികസന പദ്ധതികള്‍

0
തിരുവല്ല: തിരുവല്ല നിയോജകമണ്ഡലത്തിലെ വികസന കുതിപ്പിന് കരുത്തേകാന്‍ വി.ഡി സതീശന്‍ സര്‍ക്കാര്‍ അവതരിപ്പിച്ച...

‘മിഷൻ സമുദ്ര’ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ തകർക്കും : സംസ്ഥാന വ്യാപക പ്രക്ഷോഭത്തിനൊരുങ്ങി ഐക്യവേദി

0
തിരുവനന്തപുരം : കേരള ബജറ്റിൽ പ്രഖ്യാപിച്ച ‘മിഷൻ സമുദ്ര’ പദ്ധതികൾ പരമ്പരാഗത...

കൊല്ലം കടയ്ക്കലിൽ ഏഴ് വയസ്സുകാരിക്ക് നേരെ പീഡനം ; 21കാരൻ പിടിയിൽ

0
കൊല്ലം: കടയ്ക്കലിൽ ഏഴ് വയസ്സുകാരിയെ തുടർച്ചയായി പീഡനത്തിനിരയാക്കിയ സംഭവത്തിൽ രണ്ട് യുവാക്കൾക്കെതിരെ...

കണ്ണൂർ ഇരിട്ടി വാണിയപ്പാറ ഉണ്ണിയേശു പള്ളി സെമിത്തേരിയിലെ ഒരു കല്ലറയിൽ രണ്ട് മൃതദേഹമെന്ന് സംശയം

0
കണ്ണൂർ: കണ്ണൂർ ഇരിട്ടി വാണിയപ്പാറ ഉണ്ണിയേശു പള്ളി സെമിത്തേരിയിലെ ഒരു കല്ലറയിൽ...