ത്രിപുര : കൊറോണ കാലത്ത് വ്യാജ പ്രചരണം നടത്തിയതിന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെതിരെ എഫ്ഐആര്‍. മുന്‍ ത്രിപുര കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോപാല്‍ റോയുടെ പരാതിയിലാണ് പ്രഥമ വിവര റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
വ്യാജ വിവരങ്ങളും വാര്‍ത്തയും പ്രചരിപ്പിച്ചെന്ന കുറ്റത്തിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 182, 505(1)(b) വകുപ്പുകളാണ് ബിപ്ലബ് കുമാര്‍ ദേവിനെതിരെ ചുമത്തിയിരിക്കുന്നത്. ഏപ്രില്‍ രണ്ടിന് അഗര്‍ത്തലയിലെ ജിബി ആശുപത്രിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ബിപ്ലബ് കുമാര്‍ തെറ്റായ വിവരങ്ങള്‍ പറഞ്ഞത്.
മണിപ്പൂരില്‍ 19 ഉം അസമിലെ കരിംഗഞ്ചില്‍ 16 ഉം കൊറോണ രോഗങ്ങള്‍ സ്ഥിരീകരിച്ചെന്നായിരുന്നു ത്രിപുര മുഖ്യമന്ത്രി പറഞ്ഞത്. അതേസമയം കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ കണക്കില്‍ ഏപ്രില്‍ രണ്ട് വരെ കരിംഗഞ്ചില്‍ ഒന്നും മണിപ്പൂരില്‍ രണ്ടും കൊവിഡ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ടു ചെയ്തത്.