കുട്ടികൾ ഇരുചക്രവാഹനമോടിച്ചതിന് മാതാപിതാക്കൾക്കെതിരെ കേസ് ; രണ്ടര ലക്ഷം രൂപ പിഴയായി ഈടാക്കി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: കുട്ടികള്‍ക്ക് വാഹനമോടിക്കാന്‍ നല്‍കുന്ന രക്ഷിതാക്കള്‍ക്കെതിരെ ശക്തമായ നടപടി. രണ്ട് മാസത്തിനിടെ ഇരു ചക്രവാഹനമോടിച്ചതിന് ജുവനൈല്‍ ജസ്റ്റിസ് പ്രകാരം 10 പേര്‍ക്കെതിരെയാണ് പോലീസ് കേസ് എടുത്തത്. കൂടാതെ ഇവരില്‍നിന്ന് രണ്ടരലക്ഷം രൂപ പിഴയും ഇടാക്കി. നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് വാഹന ഉടമക്കെതിരെയും രക്ഷിതാക്കള്‍ക്കെതിരെയും നിയമ നടപടി സ്വീകരിച്ചതായി പോലീസ് വ്യക്തമാക്കി. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനും കൂളിംഗ് ഫിലിം ഒട്ടിച്ചതിനും ജൂണ്‍ മാസത്തില്‍ മാത്രം ആയിരത്തില്‍ അധികം കേസ് രജിസ്റ്റര്‍ ചെയ്തു. ഇതില്‍ മാത്രം 1.84 ലക്ഷം രൂപ പിഴ ഈടാക്കി.

ജൂണ്‍ മാസത്തില്‍ പതിനായിരം രൂപ വരെ പിഴ ഈടാക്കുന്ന 32 അമിതവേഗ കേസുകളും മദ്യപിച്ച് വാഹന ഓടിച്ചതിന് 6 കേസുകളും ചെര്‍പ്പുളശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ വര്‍ഷം ചെര്‍പ്പുളശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 143 വാഹനാപകടങ്ങളാണ് ഉണ്ടായത്. ഇതില്‍ 13 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഈ സാഹചര്യത്തിലാണ് അപകടങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ ചെര്‍പ്പുളശ്ശേരി എസ്.എച്ച്.ഒയുടെ നേതൃത്വത്തില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം : ഡിസിസി അംഗം ചെന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി ;...

0
തിരുവനന്തപുരം: ശ്രീകാര്യത്ത് മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചെന്തി അനിലിന്റെ...

രാഷ്ട്രീയ വിശദീകരണ യോഗത്തിന് ഇന്ന് തുടക്കം ; വിമർശനങ്ങൾക്ക് മറുപടിനൽകാൻ പിണറായി നേരിട്ടെത്തും

0
കണ്ണൂര്‍ : നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പയ്യന്നൂരിലും തളിപ്പറമ്പിലും പിണറായി...

മൂന്നാം മുന്നണിക്ക് നീക്കം ; സി.ജെ.പി.യും ഡി.എം.കെ.യും ആം ആദ്മിയും ഒന്നിക്കുമെന്ന് സൂചന

0
ചെന്നൈ : നീറ്റ് സമരത്തിലൂടെ ശ്രദ്ധ നേടിയ കോക്രോച്ച് ജനതാ പാർട്ടിയും...

ഇ.ഡി ആക്രമണക്കേസ് : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ പ്രതികൾ

0
തിരുവനന്തപുരം : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ ഇ.ഡി ആക്രമണക്കേസിലെ...