തിരുനെല്‍വേലി : യൂട്യൂബില്‍ മുസ്ലിംകള്ക്കെതിരെ വിദ്വേഷപ്രചരണം നടത്തിയ യുവാവിനെതിരെ തമിഴ്നാട് പോലീസ് കേസെടുത്തു. മേരിദാസ് എന്നയാള്‍ക്കെതിരെയാണ് തിരുനെല്‍വേലി സിറ്റി പോലീസ് കേസെടുത്തത്.
കോവിഡ് 19 തീവ്രവാദം എന്നിവ സംബന്ധച്ച് മതസ്പര്ധ ഉണ്ടാക്കും വിധം തന്റെ യൂട്യൂബ് ചാനലില്‍ അഭിപ്രായ പ്രകടനം നടത്തിയെന്നാണ് കേസ്. ഐ.പി.സിയുടെ 292 (എ), 295 (എ), 505 (2) വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. തമിഴക മുസ്‌ലിം മുന്നേറ്റ കഴകം അംഗമായ കാദറിന്റെ പരാതിയിലാണ് നടപടി. തീവ്ര വലതുപക്ഷ കാഴ്ചപ്പാടുള്ളയാളാണ് മേരിദാസെന്ന് പരാതിയില്‍ പറയുന്നു.