തൃശ്ശൂര്‍: പൊലീസിനെ വെട്ടിച്ച് ഓടിയ പ്രതി കിണറ്റില്‍ വീണു. മൂര്‍ക്കനാട് ഇരട്ടക്കൊലക്കേസിലെ പ്രതി ആഷിഖ് ആണ് കിണറ്റില്‍ വീണത്. പോലീസും നാട്ടുകാരും ചേര്‍ന്ന് കയറിട്ട് ആഷിഖിനെ കരയ്ക്ക് കയറ്റി. തൃശൂര്‍ അവിണിശേരിയില്‍ ഇന്നലെയാണ് സംഭവം നടന്നത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പതിവ് പരിശോധനക്കാണ് എത്തിയതെന്നായിരുന്നു പോലീസ് ആഷിഖിന്റെ വീട്ടുകാരോട് പറഞ്ഞത്. ജയിലില്‍ നിന്നിറങ്ങിയ ശേഷം നല്ല നടപ്പിലാണെന്നും കാറ്ററിങ് ജോലിക്ക് പോവുകയാണെന്നുമായിരുന്നു വീട്ടുകാരുടെ പ്രതികരണം. ഇത്തരം പ്രതികളെ നിരീക്ഷിക്കണമെന്നും ഇവരോടൊപ്പമുള്ള സെല്‍ഫി എടുത്ത് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അയച്ചു കൊടുക്കണമെന്നും പോലീസ് പറഞ്ഞു. ഇത് വീട്ടുകാര്‍ വിശ്വസിക്കുകയും ചെയ്തു. തുടര്‍ന്ന് ജോലി ചെയ്യുന്ന കാറ്ററിങ് സര്‍വീസ് കടയുടെ നമ്പര്‍ കൊടുത്തു.
കാറ്ററിങ് കമ്പനിയിലെത്തിയപ്പോള്‍ ആഷിഖ് സ്ഥലത്തില്ല. വരുന്നതുവരെ പോലീസ് കാത്തു നിന്നു. അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ ആഷിഖ് വന്നു. അനുസരണയോടെ നിന്നു. വെള്ളം വേണമെന്ന് പോലീസുകാരോട് ആവശ്യപ്പെട്ടു. വെള്ളം കുടിക്കുന്നതിനിടയില്‍ പോലീസിനെ വെട്ടിച്ച് ഓടിയ ആഷിഖ് വലിയ മതില്‍ അനായാസം ചാടിക്കടന്നു. അവിടെ നിന്നും ഓടിയ പ്രതിക്ക് പിന്നാലെ പോലീസും ഓടി. സമീപത്തുള്ള പൊന്തക്കാട്ടിലെ കിണറ്റിലേക്കാണ് പ്രതി വീണത്. ഇനി നിനക്ക് വെള്ളം വേണോയെന്നാണ് പോലീസ് ചോദിച്ചത്. മുകളിലേക്ക് കയറാന്‍ കയര്‍ മതിയെന്നായി ഒടുവില്‍. ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെ കയര്‍ ഇട്ടുകൊടുത്താണ് പ്രതിയെ മുകളിലെത്തിച്ചത്.
സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1