തിരുവല്ല: മണല്‍ കടത്ത് ടോറസ് ലോറികള്‍ പിടികൂടി. അഞ്ച് ടോറസ് ലോറികള്‍ ആണ് പോലീസ് പിടികൂടിയത്.അമിത വേഗത്തിന് 12 വാഹനങ്ങള്‍ക്ക് മേല്‍ പിഴ ചുമത്തി.
വിവിധ ഭാഗങ്ങളിലായി ഇന്ന് രാവിലെ മുതല്‍ പോലീസ് നടത്തിയ പരിശോധനയിലാണ് നടപടി.ഡിവൈ.എസ്പി ടി രാജപ്പന്റെ നിര്‍ദേശ പ്രകാരം ഇന്‍സ്‌പെക്ടര്‍ പി.എസ് വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ടോറസുകള്‍ പിടികൂടിയത്. ടിപ്പര്‍ ലോറിയിടിച്ച് ഇന്നലെ ഇരവിപേരൂരില്‍ സ്‌കൂട്ടര്‍ യാത്രിക മരണപ്പെട്ട പശ്ചാത്തലത്തിലാണ് ഇന്ന് മുതല്‍ പോലീസ് പരിശോധനകള്‍ ശക്തമാക്കിയിരിക്കുന്നത്.ടിപ്പറുകള്‍ നിരീക്ഷിക്കാനും വാഹനങ്ങളുടെ അമിത വേഗം നിയന്ത്രിക്കാനും ഇന്ന് മുതല്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചതായി ഡിവൈ.എസ്.പി പറഞ്ഞു.
മണല്‍ കടത്ത് : ടോറസ് ലോറികള്‍ പിടികൂടി
RECENT NEWS
Advertisment