ട്രെയിന്‍ മിസ് ആയി, ഓഫീസിലെത്താന്‍ ആംബുലന്‍സ് വിളിച്ചു ; സ്ത്രീകള്‍ കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: യാത്രക്കാരുമായി പോയ ആംബുലന്‍സ് പോലീസ് പിടികൂടി. പയ്യോളിയില്‍ നിന്നും തൃപ്പൂണിത്തുറയിലേക്ക് പുറപ്പെട്ട ആംബുലന്‍സാണ് തേഞ്ഞിപ്പലത്തുനിന്നും പോലീസ് പിടികൂടിയത്. ഓഫീസില്‍ അതിവേഗം എത്തുന്നതിനായാണ് ആംബുലന്‍സ് വിളിച്ചതെന്നാണ് യാത്രക്കാരായ സ്ത്രീകള്‍ പോലീസിന് നല്‍കിയ മൊഴി. ട്രെയിന്‍ മിസ് ആയ രണ്ട് സ്ത്രീകളാണ് തൃപ്പൂണിത്തുറയില്‍ അതിവേഗം എത്തണമെന്ന് ആവശ്യപ്പെട്ട് പയ്യോളിയിലെ ആംബുലന്‍സ് ഡ്രൈവര്‍മാരെ സമീപിച്ചത്. എന്നാല്‍ അവിടെയുള്ള ആംബുലന്‍സ് ഡ്രൈവര്‍മാര്‍ അതിന് തയ്യാറായില്ല. രോഗികളുമായി പോകേണ്ട അത്യാവശ്യസര്‍വീസാണ് ആംബുലന്‍സ് എന്ന് പറഞ്ഞ് സ്ത്രീകളെ മടക്കി അയച്ചു. എന്നാല്‍ പയ്യോളിക്ക് സമീപപ്രദേശമായ തുറയൂരിലെത്തി പെയിന്‍ ആന്റ് പാലിയേറ്റീവിന്റെ ആംബുലന്‍സില്‍ ഇവര്‍ തൃപ്പൂണിത്തുറയിലേക്ക് യാത്ര തിരിക്കുകയായിരുന്നു.

വിവരം അറിഞ്ഞ ആംബുലന്‍സ് ഡ്രൈവര്‍മാരാണ് വിവരം പോലീസിനെ അറിയിച്ചത്. കൂടാതെ ഈ വിവരം ആംബുലന്‍സുമായി ബന്ധപ്പെട്ട വാട്സാപ്പ് ഗ്രൂപ്പുകളില്‍ കൈമാറുകയായും ചെയ്തു. എറണാകുളത്തേക്കുള്ള യാത്രക്കിടെ മലപ്പുറം തേഞ്ഞിപ്പലത്തുവച്ച് പോലീസ് ആംബുലന്‍സ് കൈകാണിച്ച് നിര്‍ത്തുകയും അതിലുള്ളവരെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. ആംബുലന്‍സ് ഡ്രൈവറെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷച്ചെലവ് ചുരുക്കി മാതൃകയായി പ്രവാസികൾ; സ്വരൂപിച്ച മൂന്ന് ലക്ഷം രൂപ രാജേഷിന്റെ കുടുംബത്തിന് കൈമാറി

0
കൊച്ചി: ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം; ചേന്തി അനിൽ അടക്കമുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞതിൽ കേസ്. ഡിസിസി...

യാത്രാവിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ച് അടിയന്തര സാഹചര്യം; പരിക്കുകളൊന്നുമില്ലാതെ എല്ലാവരും സുരക്ഷിതർ

0
ബിലാസ്പൂർ: ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ഛത്തീസ്ഗഡിലെ ബിലാസ്പൂരിലെ ബിലാസ ദേവി...

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സൈന്യത്തെ അയക്കാമെന്ന ഇന്ത്യയുടെ വാഗ്ദാനം നിരസിച്ച് നേപ്പാൾ

0
ന്യൂഡൽഹി: നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയും എൻ ഡി ആർ എഫ് സംഘത്തെയും...