Friday, May 17, 2024 5:48 pm

വാഹനാപകടത്തില്‍ മരിച്ചയാള്‍ക്കെതിരെ പോലീസിന്റെ കുറ്റപത്രം ; പിഴയടയ്ക്കാന്‍ കുടുംബാംഗങ്ങള്‍ക്ക് നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍  : വാഹനാപകടത്തില്‍ മരിച്ചയാള്‍ക്കെതിരെ കണ്ണൂര്‍ മയ്യില്‍ പോലീസിന്റെ കുറ്റപത്രം. കൈവരിയില്ലാത്ത കനാലിലേക്ക് സ്‌കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരന്‍ മരിക്കാനിടയായ സംഭവത്തിലാണ് പരേതനെതിരെ പിഴയും തടവും ലഭിക്കാവുന്ന കുറ്റം ചുമത്തിയത്. പിഴയടയ്ക്കാന്‍ പരേതന്റെ പേരില്‍ കുടുംബാംഗങ്ങള്‍ക്ക് നോട്ടീസും ലഭിച്ചു. കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് കണ്ണൂര്‍ കൊളച്ചേരി സ്വദേശി ചെങ്ങിനി ഒതയോത്ത് സി ഒ ഭാസ്‌കരന്‍ അപകടത്തില്‍ മരിച്ചത്.

മരിച്ച ഭാസ്‌കരന്റെ പേരില്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയില്‍ നിന്ന് ബന്ധുക്കള്‍ക്ക് ലഭിച്ച കത്താണിത്. കത്തില്‍ പറയുന്നതിങ്ങനെ ‘താങ്കള്‍ പ്രതിയായ കേസ് വിചാരണയ്ക്ക് വെച്ചിരിക്കുകയാണ്. നേരിട്ടോ വക്കീല്‍ മുഖാന്തരമോ ഹാജരായി പിഴയടച്ചു തീര്‍ക്കണം’. ഈ കത്ത് ലഭിച്ചപ്പോള്‍ മാത്രമാണ് കുടുംബാംഗങ്ങള്‍ കേസിന്റെ വിശദാംശങ്ങള്‍ മനസ്സിലാക്കുന്നത്.

അശ്രദ്ധയിലും ജാഗ്രത ഇല്ലാതെയും വാഹനമോടിച്ച് അപകടം സംഭവിച്ച് മരിക്കാനിടയായതിനാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 279 വകുപ്പ് പ്രകാരം ശിക്ഷാര്‍ഹമായ കുറ്റം ചെയ്തിരിക്കുവെന്നാണ് പോലീസ് റിപ്പോര്‍ട്ട്. തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ഭാര്യയും 2 പെണ്‍മക്കളും അടങ്ങുന്ന കുടുംബത്തിന് ലഭിക്കേണ്ട ഇന്‍ഷുറന്‍സ് തുകയും ഇതോടെ തുലാസിലായി.

റോഡ് സൈഡിലെ കൈവരിയില്ലാത്ത കനാലിലേക്ക് സ്‌കൂട്ടര്‍ മറിഞ്ഞാണ് അപകടം നടന്നത്. അപകടം നടക്കുന്നതിന് ദൃക്‌സാക്ഷികളില്ല, സിസിടിവി ദൃശ്യങ്ങളുമില്ല. എന്നിട്ടും മരിച്ചയാളെ വിടാതെയുള്ള റിപ്പോര്‍ട്ട്. എന്നാല്‍ സംഭവത്തില്‍ പോലീസിന് വീഴ്ച ഇല്ലെന്നും സാധാരണ രീതിയില്‍ തന്നെയാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്നുമാണ് മയ്യില്‍ പോലീസിന്റെ വിശദീകരണം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കണ്ണൂരടക്കം മൂന്ന് നഗരങ്ങളിൽ നിന്ന് ദിവസേന സര്‍വീസുകൾ : പ്രഖ്യാപനവുമായി എയർലൈൻ

0
അബുദാബി: മൂന്ന് ഇ​ന്ത്യൻ ന​ഗ​ര​ങ്ങ​ളി​ൽ നി​ന്ന്​ അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക്...

സോളാറിൽ ജനങ്ങളെ വഞ്ചിച്ച പിണറായി മുഖ്യമന്ത്രിയായി തുടരാൻ യോഗ്യനല്ല, ആർഎംപിയും രമയും യുഡിഎഫ് വിടണം...

0
തിരുവനന്തപുരം: സോളാർ കേസ് സിപിഎം കോൺഗ്രസിന് വേണ്ടി ഒത്തുതീർപ്പാക്കിയെന്ന മാധ്യമപ്രവർത്തകൻ ജോൺ...

മഴ മുന്നറിയിപ്പില്‍ മാറ്റം ; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, രണ്ട് ജില്ലകളില്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ എട്ട് ജില്ലകളിലായിരുന്നു യെല്ലോ...

സോളാര്‍ സമരത്തിലെ ഒത്തുതീര്‍പ്പ് ; ബ്രിട്ടാസ് വിളിച്ചത് ചെറിയാൻ ഫിലിപ്പിന്‍റെ ഫോണില്‍ നിന്നെന്ന് തിരുവഞ്ചൂര്‍

0
തിരുവനന്തപുരം: സോളാര്‍ സമരം സിപിഎമ്മും കോൺഗ്രസും തമ്മില്‍ ഒത്തുതീര്‍പ്പാക്കിയതാണെന്ന ജോൺ മുണ്ടക്കയത്തിന്‍റെ...