ചെങ്ങന്നൂര്‍ : ശക്തമായ കാറ്റില്‍ റെയില്‍വേ സ്റ്റേഷന് റോഡിന് കുറുകെ മരം വീണ് കാല്‍നട യാത്രക്കാരനായ അതിഥി തൊഴിലാളിക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് 6.15ഓടെയാണ് സംഭവം. ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷന്റെ പ്രവേശന കവാടത്തിനു സമീപം നിന്ന മരമാണ് റോഡിലേക്ക് ഒടിഞ്ഞു വീണത്. വൈദ്യുതി കമ്പിയിലേക്ക് വീണതോടെ വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു വൈദ്യുതി ബന്ധം നിലച്ചു. രാത്രി വൈകിയാണ് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്.
റെയില്‍വേ സ്റ്റേഷന് റോഡിന് കുറുകെ മരം വീണ് കാല്‍നട യാത്രക്കാരന് പരിക്കേറ്റു
RECENT NEWS
Advertisment